‘കൊച്ചി: ‘ആരു പറഞ്ഞു… ആരു പറഞ്ഞു..ഞാന്‍ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു…’ കേരളത്തിലെത്തിയ ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍ കേരളത്തെക്കുറിച്ച് പാടിയതിങ്ങനെ.. ഇതിലുമപ്പുറം എങ്ങനെയാണ് കേരളത്തിലെ യാത്രയെ കിലി പോള്‍ വര്‍ണിക്കുക.
ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്‍സ് ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡഡയില്‍ ശ്രദ്ധ നേടിയത്.
മലയാളം പാട്ടുകള്‍ക്കും ലിപ് സിങ്ക് ചെയ്തതോടെ കേരളത്തിലും കിലി ആരാധകരെ നേടിയിരുന്നു. ഉണ്ണിയേട്ടന്‍ എന്നാണ് സോഷ്യല്‍ മീഡിയ കിലിയ്ക്ക് നല്‍കിയ പേര്.
കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ കിലി, തന്റെ ആദ്യ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോൾ.
സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്.
പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.