web analytics

ശ്രദ്ധിക്കൂ…. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ വരുന്നു …!

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ 2025ല്‍ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ ഉണ്ടാകുകയാണ് പോകുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണ്ഇ വരുന്നത് എന്നാണു സൂചന. ആ മാറ്റങ്ങൾ അറിയാം:

1. പാസ്സ്പോർട്ടുകൾ ഇ പാസ്സ്‌പോർട്ട് ആയി മാറും എന്നതാണ് വലിയ പ്രത്യേകത. ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.2025 ൽ ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങും എന്നാണു കരുതുന്നത്.

    ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും കഴിയും.
    കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും.

    2. ഇനിമുതൽ വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നിലവിൽ വന്നേക്കും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക. പാസ്സ്‌പോർട്ട് ഏതു തരമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതുമൂലം സാധിക്കും എന്ന് കരുതപ്പെടുന്നു.

    3. ഇനിമുതൽ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം ഉണ്ടാവില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

    4. പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കപ്പടും എന്നതും വലിയ മറ്റൊരു മാറ്റമാണ്. കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റം ആശ്വാസകരമാണ്. സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്കും തുണയാകുന്നു തീരുമാനമാണിത്.

    5. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. 2023 ന് മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം രേഖകളായി സമർപ്പിക്കാവുന്നതാണ്.

    spot_imgspot_img
    spot_imgspot_img

    Latest news

    കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

    കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

    പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

    പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

    സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

    സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

    അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

    അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

    ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

    ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

    Other news

    ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

    ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

    ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

    ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

    ‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

    ‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

    ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

    ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

    കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

    കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

    മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

    മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

    Related Articles

    Popular Categories

    spot_imgspot_img