web analytics

ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് പഴകിയ ചിക്കന്‍; സെപ്‌റ്റോയ്‌ക്കെതിരെ പരാതി

കൊച്ചി: സെപ്‌റ്റോ ഓണ്‍ലൈന്‍ ആപ്പിനെതിരെ പരാതിയുമായി യുവാവ്. കാക്കനാട് കൊല്ലംകുടി നഗര്‍ സ്വദേശി റിമിലാണ് പരാതി നല്‍കിയത്. ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴകിയ ചിക്കൻ എന്നാണ് പരാതി.

ഇന്നലെയാണ് സംഭവം. ഓർഡർ ചെയ്തു വാങ്ങിയ ചിക്കനില്‍ ഉണ്ടായിരുന്നത് മൂന്ന് ദിവസം മുന്‍പത്തെ എക്‌സ്‌പെയറി ഡേറ്റ് ആണെന്ന് റിമിൽ പറയുന്നു. തുടർന്ന് യുവാവ് സെപ്‌റ്റോയ്ക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിനും പരാതി നൽകുകയായിരുന്നു.

ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഡേറ്റ് കാണുന്നത് എന്നും റിമില്‍ പറഞ്ഞു. സെപ്‌റ്റോയില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്പനി പണം തിരിച്ചു നല്‍കിയിട്ടുണ്ട്.

അർജന്റീന ടീമിന്‍റെ പിന്മാറ്റം; സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്

കൊച്ചി: കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് അർജന്റീന ടീമിന്റെ പിന്മാറ്റം സംബന്ധിച്ച് സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസർമാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ നിശ്ചിത സമയത്തും സ്പോൺസർമാർ തുക നൽകിയില്ലെന്ന് കായിക വകുപ്പ് അറിയിച്ചു.

മെസ്സിയുടേയും സംഘത്തിന്‍റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്പോൺസർമാരാണെന്നാണ് കായിക വകുപ്പ് പറയുന്നത്. 300 കോടിയിലധികം രൂപയാണ് അർജന്‍റനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.

കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ തന്നെ മെസ്സിയും സംഘവും ചൈനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീന മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായത്.

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

Related Articles

Popular Categories

spot_imgspot_img