web analytics

ഐപിഎൽ വേദികൾ വീണ്ടുമുണരുന്നു; മത്സരങ്ങൾ ശനിയാഴ്ച മുതൽ

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘർഷം രൂക്ഷമായതിനെ തുടർന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. മെയ് 17നാണ് മത്സരങ്ങള്‍ തുടങ്ങുകയെന്ന് ബിസിസിഐ അറിയിച്ചു.

6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും ബിസിസിഐ അറിയിച്ചു. കൂടാതെ പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്.

ഒന്നാം ക്വാളിഫയര്‍ മത്സരം മെയ് 29നും എലിമിനേറ്റര്‍ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് ആണ് നടക്കുക. തുടര്‍ന്ന് ജൂണ്‍ 3നു ഫൈനൽ മത്സരം നടത്താനാണ് തീരുമാനം.

വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

മുംബൈ: ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.

ടെസ്റ്റ് മതിയാക്കാനുള്ള ആ​ഗ്രഹം കഴിഞ്ഞ ​ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കൽ തീരുമാനം എടുത്താൽ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം.

‘കഴിഞ്ഞ 14 വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഈ ബാഗി ബ്ലൂ ധരിക്കുന്നുണ്ട്, ഈ ഫോർമാറ്റാണ് എന്നെ ഇത്തരത്തിൽ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങൾ പോലും ടെസ്റ്റ് ഫോർമാറ്റ് എന്നെ പഠിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോൾ ആഴത്തിലുള്ള ചില നിമിഷങ്ങൾ അനുഭവപ്പെടാറുണ്ട്. ആ ഓർമകൾ എക്കാലവും ഉള്ളിൽ നിലനിൽക്കും.’

‘ഈ ഫോർമാറ്റിൽ നിന്നു മാറി നിൽക്കുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇപ്പോൾ അതിന് ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോർമാറ്റിനായി ഞാൻ സമർപ്പിക്കുകയാണ്. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടിയിട്ടുണ്ട്.

നിറഞ്ഞ മനസോടെയാണ് ഇവിടെ നിന്നും മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാൻ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കൽ തീരുമാനം അറിയിച്ച് ഇൻസ്റ്റയിൽ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തെന്നു കോടതി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിന്റെ മുൻ...

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’ ബംഗ്ലാദേശ് മുൻ...

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന്...

കടലിൽ ഒളിവ്; സ്പീഡ് ബോട്ടിൽ പോലീസ് കുതിച്ചു—അരൂരിലെ എംഡിഎംഎ കേസിലെ പ്രതി അറസ്റ്റിൽ

കടലിൽ ഒളിവ്; സ്പീഡ് ബോട്ടിൽ പോലീസ് കുതിച്ചു—അരൂരിലെ എംഡിഎംഎ കേസിലെ പ്രതി...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

Related Articles

Popular Categories

spot_imgspot_img