web analytics

സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേർന്നു

പാലക്കാട്: സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സിപിഐഎം ഒറ്റപ്പാലം മുന്‍ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ കെ കുഞ്ഞനാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

കുഞ്ഞനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിപിഐഎം ബന്ധം അവസാനിപ്പിക്കാന്‍ കാരണമെന്ന് ബിജെപിയിൽ ചേരുന്നതിന് ശേഷം കുഞ്ഞൻ പ്രതികരിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് അവഗണന നേരിട്ടു. പരിഹാസ പാത്രമായി എന്നും അദ്ദേഹം പ്രതികരിച്ചു.

നേതാക്കന്മാര്‍ അവഗണിച്ചാല്‍ പാര്‍ട്ടിയില്‍ നില്‍ക്കേണ്ടതില്ലെന്നും തന്നെ വേണ്ടെന്ന് തോന്നിയ സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ടതെന്നും കെ കെ കുഞ്ഞന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ സംഘടനകളുടെ ചുമതലകള്‍ കുഞ്ഞൻ വഹിച്ചിട്ടുണ്ട്.

അതേസമയം കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറി കൈലാസ് നാഥ് മേനോനും ബിജെപിയില്‍ ചേർന്നു. ബിജെപിയുടെ വികസിത കേരളം കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ചായിരുന്നു കൈലാസ് അംഗത്വം എടുത്തത്.

വീണ്ടും കുതിപ്പ് തന്നെ; ഇന്നത്തെ സ്വർണവിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയായി ഉയർന്നു.

ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9045 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ലോക വിപണിയിലും സ്വർണത്തിന് വില വർധിച്ചു. ഒരു ശതമാനം ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്.

സ്​പോട്ട് ഗോൾഡിന്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,340.29 ഡോളറായി ഉയർന്നു. ഈ ആഴ്ച മാത്രം സ്വർണത്തിന് 3.1 ശതമാനം വില വർധനയുണ്ടായി.

ഈ വർഷം മാത്രം​ ലോകവിപണിയിൽ സ്വർണത്തിന്റെ വില 27 ശതമാനം ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 1.1 ശതമാനം ഉയർന്ന് 3,344 ഡോളറായി. എന്നാൽ കഴിഞ്ഞ ദിവസം ഡോളർ ഇൻഡക്സ് 0.3 ശതമാനം ഇടിഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

Related Articles

Popular Categories

spot_imgspot_img