പാകിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയിലെ 36 പ്രധാന കേന്ദ്രങ്ങൾ; ഉപയോഗിച്ചത് നാനൂറോളം ഡ്രോണുകൾ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം.

4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചതായും ഇന്ത്യ സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണരേഖയിലും പാക്കിസ്ഥാൻ്റെ പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു.

എന്നാൽ എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിന് യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ മറയാക്കിയിരുന്നു.

പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് ദമാമിൽ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനവും പറന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് വളരെ ഏറെ പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു.

പൂഞ്ചിലെ ഗുരുദ്വാര പാകിസ്താൻ ആക്രമണത്തിൽ തകർന്നിരുന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി.

വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നതായും ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചനും കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

Related Articles

Popular Categories

spot_imgspot_img