ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ച് അപകടം : ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

പാറശ്ശാല കാരോട് മുക്കോല ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. വെളളറട കൂതാളി കരുപ്പുവാലി റോഡരികത്ത് വീട്ടില്‍ ഷാജി സിന്ധു ദമ്പതികളുടെ ഏക മകന്‍ സോനു റസ്സല്‍ (17) ാണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി എഴര മണിയോട് കൂടി കാരോട് മുക്കോല ബൈപ്പാസില്‍ കീഴമ്മാകത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ട സോനു റസ്സലും സുഹൃത്ത് സോളമനും വിഴിഞ്ഞത്ത് നടക്കുന്ന കല്യാണ വിരുന്നില്‍ പങ്കെടുക്കുന്നതിനായി ഇരുചക്രവാഹനത്തില്‍ പാറശ്ശാലയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിന് പിന്നില്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്ന സോനു റസ്സല്‍ റോഡിലേക്ക് തെറിച്ച് വീണു.

അപകട ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ബൈക്ക് യാത്രക്കാരായ സോനുവിനെയും സോളമനെയും പാറശ്ശാല താലൂക്ക് ആസുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനു മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോളമനെ വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സോനു വെളളറട വി.പി എം.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

ഒടുവിൽ ആ ദിനവും വന്നെത്തി… പരീക്ഷണത്തിനിടെ മനുഷ്യനെ ആക്രമിച്ച് എ ഐ റോബോട്ട്..!

കൃത്രിമ ബുദ്ധിയുടെ അപകടങ്ങളെക്കുറിച്ച് ഇപ്പോഴും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ ബലപ്പെടുന്നതിനിടെ അതിനെ സാധൂകരിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുകയാണ്.

ഒരു ചൈനീസ് ഫാക്ടറിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന പേരിലാണ് സംഭവം പ്രചരിക്കുന്നത്. ഫാക്ടറിയിൽ റോബോട്ടിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരീക്ഷണത്തിനിടെ അവിടുത്തെ തൊഴിലാളിയെ റോബോട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

റോബോട്ടിന്‍റെ ആക്രമണ സ്വഭാവം എടുത്ത് കാണിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. രണ്ട് ജീവനക്കാർക്ക് അരികിലായി ഒരു ക്രെയിനിൽ തൂങ്ങി കിടക്കുന്ന റോബോട്ട് ആണ് ആക്രമണ സ്വഭാവം കാണിച്ചത്.

തീർത്തും അപ്രതീക്ഷിതമായി റോബോട്ട് സജീവമാവുകയും ആക്രമണാത്മകമായി കൈകളും കാലുകളും ചലിപ്പിക്കുകയും ചെയ്യുന്നതായും കാണാം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവന്നു.


spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം….

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം…. കാലിഫോർണിയയിലെ...

Related Articles

Popular Categories

spot_imgspot_img