ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചു.
ജയ്സൽമേർ, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിന്‍ഡന്‍,ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്.
430 സര്‍വീസുകളാണ് വ്യാഴാഴ്ച മാത്രം റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.
കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്.
തിരിച്ചടിക്ക് പിന്നാലെ, നാല് സ്ഥലങ്ങളിൽ പാക് പ്രകോപനം; ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം നടന്നതായി റിപ്പോർട്ട്
ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പിന്നാലെ നാല് സ്ഥലങ്ങളിൽ പാക് പ്രകോപനം. നാലിടങ്ങളിൽ പാക് പ്രകോപനമുണ്ടായെന്നും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും കേന്ദ്രം. ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം നടന്നതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. . എൻ എച്ച് പി സിയുടെ ഓഫീസിന് സമീപവും പാക് ഷെല്ലുകൾ വീണതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്‌നൂർ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ പാകിസ്ഥാൻ ആർമി പോസ്റ്റുകൾ ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തു. അതേ സമയം ശക്തമായി തിരിച്ചടിച്ചെന്ന് സേനയും അറിയിച്ചു.
അതേ സമയം, പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ
ഇതോടെ, പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയായിരുന്നു പ്രകോപനം.