പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു; മരണം 128-ാം വയസിൽ

ന്യൂഡൽഹി: ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു.

128-ാം വയസിലായിരുന്നു വിയോ​ഗം.പത്മശ്രീ ജേതാവുമായ ബാബ ശിവാനന്ദ് വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വാരണാസിയിൽ വച്ചാണ് അന്ത്യശ്വാസമെടുത്തത്.

ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. 2022-ലാണ് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചത്.

കാശി സ്വദേശിയും യോഗാ പരിശീലകനുമായ ശിവാനന്ദ് ബാബയുടെ വിയോഗവാർത്ത കേൾക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്.

യോഗയ്‌ക്കും സാധനയ്‌ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് മോദി പറഞ്ഞു.

‘യോഗയിലൂടെ സമൂഹത്തെ സേവിച്ചതിന് അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു ശിവാനന്ദ് ബാബയുടെ ശിവലോകത്തിലേക്കുള്ള വേർപാട് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദശലക്ഷകണക്കിന് പേർക്ക് ഇത് വലിയൊരു നഷ്ടമാണ്.

ഈ സങ്കടകരമായ സമയത്തിൽ അദ്ദേഹത്തിന് ആ​ദരാഞ്ജലി അർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ബിഎച്ച് യു ആശുപത്രിയിൽ ഏപ്രിൽ 30 മുതൽ ചികിത്സയിലായിരുന്നു ശനിയാഴ്ച രാത്രിയാണ് വിയോ​ഗം. 1896 ഓ​ഗസ്റ്റ് എട്ടിന് പഴയ പശ്ചിമ ബം​ഗാളിലെ(ഇപ്പോഴത്തെ ബം​ഗ്ലാദേശ്) സിൽഹെറ്റ് ജില്ലയിലാണ് ജനിച്ചത്.

ആറാം വയസിൽ അനാഥനായ ശിവാനന്ദയെ ആത്മീയതയിലേക്ക് വഴിതിരിക്കുന്നത് അദ്ദേഹത്തിന്റെ ​ഗുരുവായ ഓംകാരാന്ദയാണ്.

പുലർച്ച മൂന്നുമണിക്ക് ബാബയുടെ ഒരു ദിവസം തുടങ്ങുന്നത്. യോ​ഗപരിശീലനവും ലഘു ഭക്ഷണവുമായിരുന്നു ശീലങ്ങൾ. യോഗ, ധ്യാനം, ആത്മീയ പരിശീലനം എന്നിവയെ കേന്ദ്രീകരിച്ചുള്ള അച്ചടക്കമുള്ള ജീവിതശൈലിക്ക് ഏറെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിനെ രോ​ഗങ്ങളും അലട്ടിയിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച്...

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img