നമ്മുടെ ചെറുപ്പക്കാർ ഈ ജീവിതത്തിൽ ഹാപ്പിയാണോ..? കാര്യങ്ങൾ അത്ര നിസാരമല്ല..! പുതിയ പഠനം പറയുന്നത് ഇങ്ങനെ:

ജീവിതത്തിൽ പ്രയാസങ്ങൾ പലതുണ്ടെങ്കിലും ജീവിതം ആസ്വദിക്കുന്നവരെ കണ്ടിട്ടില്ലേ..? ജീവിതം ഒന്നേയുള്ളൂ എന്ന് തിരിച്ചറിയുന്നവർ ആണിവർ. എന്നാൽ, സത്യത്തിൽ ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ…? പുതിയ കാലഘട്ടത്തിൽ വളരെ പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. എന്നാൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ജീവിതത്തിൽ ചെറുപ്പക്കാരൊന്നും അത്ര ഹാപ്പിയല്ലെന്ന പുതിയ പഠനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 18 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സന്തോഷമില്ലെന്ന് പഠനത്തിൽ കണ്ടെത്തിയത്.

യുവാക്കൾക്ക് ജീവിതത്തിൽ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഇവരിൽ വലിയൊരു വിഭാഗത്തിന്റെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും തകരാറിലാണ് എന്നും പഠനം സൂചിപ്പിക്കുന്നു. സാമ്പത്തിക ഭദ്രതയില്ല, റിലേഷന്‍ഷിപ്പിലുള്ള പ്രശ്‌നങ്ങള്‍… ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ അലട്ടുന്ന ഇവർക്ക് മിക്കവര്‍ക്കും ജീവിതത്തിന് ഒരര്‍ഥം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് പഠനം അടിവരയിടുന്നു.

നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണല്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 18 മുതല്‍ 29 വരെ പ്രായമുള്ള രണ്ട് ലക്ഷം പേരിലാണ് പഠനം നടത്തിയത്.

കുറേക്കാലം മുൻപുവരെ ഹാപ്പിനെസ് കേര്‍വ് ഒരു യു ഷേപ്പിലായിരുന്നു. ചെറിയ പ്രായത്തില്‍ സന്തോഷസൂചിക ഏറ്റവും ഉയരത്തിൽ ആയിരിക്കും. അല്പം കൂടി പ്രായമായി മധ്യവയസ്സിൽ എത്തുമ്പോൾ അത് താഴും. പിന്നെ വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും മുകളിലേക്ക് ഉയരും.

പക്ഷേ ഇപ്പോ യു ഷേപ്പ് കേര്‍വ് പതുക്കെ പരന്നുകൊണ്ടിരിക്കുകയാണ്. അതായത് ജീവിതത്തിൽ ഒരു കാലഘട്ടത്തിലും സന്തോഷം കണ്ടെത്താൻ മനുഷ്യർക്ക് കഴിയുന്നില്ല എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അല്ലെങ്കിൽ എല്ലാ കാലഘട്ടത്തിലും ഒരേ രീതിയിൽ മാത്രമേ സന്തോഷം അനുഭവിക്കാൻ കഴിയുന്നുള്ളൂ എന്ന് പഠനം പറയുന്നു.

യൗവന കാലഘട്ടം ടെന്‍ഷന്‍ ഫ്രീ ആയിട്ടായിരുന്നു മുൻപൊക്കെ കണക്കാക്കിയിരുന്നത്. ബാധ്യതകൾ ഇല്ലാത്ത, ഒന്നുമറിയേണ്ടായിരുന്ന ഒരു കാലം. പക്ഷേ ഇന്ന് അതല്ല സ്ഥിതി. കൂടാതെ സുഹൃത്തുക്കള്‍ക്ക് ഒപ്പം സമയം ചെലവഴിക്കുന്നതും കുറഞ്ഞു. ടെക്നോളജിയുടെ അതിപ്രസരം മൂലം മനുഷ്യത്വമുള്ള ബന്ധത്തിൽ പോലും വിള്ളലുകൾ വന്നു കഴിഞ്ഞു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ബന്ധങ്ങൾക്ക് ഉണ്ടായിരുന്ന സ്ഥാനമൊക്കെ എന്നോ അപ്രത്യക്ഷമായി.

കുടുംബമായി ജീവിക്കുന്നതും സാമൂഹികമായി ഇടപെടലുകൾ നടത്തുന്നതും ഒക്കെ യുവാക്കളിൽ കുറഞ്ഞു. ഇത്തരത്തിലുള്ള കാരണങ്ങൾ സന്തോഷം നഷ്ടമാക്കുന്നതിലേക്ക് യുവാക്കളെ എത്തിച്ചിരിക്കാം എന്നാണ് പഠനം പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img