ലോക്മാന്യ തിലക് – തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. യുവാവ് ഗോവയിൽ നിന്നാണ് കയറിയത് എന്നാണ് വിവരം.
രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുന്നു ഇതു ശ്രദ്ധിച്ച യാത്രക്കാർ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റയിൽവേ ഗാർഡ് എത്തി മൃതദേഹം മാറ്റി.
കല്യാണവീട്ടിലെ ബിരിയാണി വില്ലാനായി: കോഴിക്കോട് പൊരിഞ്ഞ തല്ല്…! വീടുൾപ്പെടെ അടിച്ചു തകർത്തു
കോഴിക്കോട് കല്ല്യാണ വീട്ടില്‍ നിന്ന് ബിരിയാണി പൊതിഞ്ഞെടുത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര പതിയാരക്കരയിലാണ് സംഭവം.
ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാതിരുന്ന അജിത്തിനെതിരേ റിനാസ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പതിയാരക്കര സ്വദേശി നെയ്ത്തുവീട്ടില്‍ പിടി അജിത്തി(45)ന്റെ പരാതിയില്‍ റിനാസ് കുളങ്ങര എന്നയാള്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. കല്ല്യാണവീട്ടില്‍ വച്ച് ബിരിയാണി പൊതിഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അജിത്ത് താമസിക്കുന്ന കോലാച്ചേരി താഴെക്കുനി അഷ്‌റഫിന്റെ വീട്ടിലെത്തി റിനാസ് അക്രമം നടത്തിയെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
കുടുംബസമേതം വിദേശത്ത് കഴിയുന്ന അഷ്‌റഫ് വീടിന്റെ സംരക്ഷണച്ചുമതല അജിത്തിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഈ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും അടിച്ചുതകര്‍ത്തു.