ബീച്ചിൽ പോത്തിന്റെ ആക്രമണം; ആറ് വയസ്സുകാരിയുടെ വാരിയെല്ലിന് ചവിട്ടേറ്റു

കോഴിക്കോട്: പോത്തിന്റെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്കേറ്റു. കോഴിക്കോട് ബീച്ചിൽ വെച്ചാണ് സംഭവം. മലപ്പുറം മോങ്ങം സ്വദേശിയായ കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ‌ ഇസ മെഹക്കിനാണ് പരിക്കേറ്റത്.

ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തുവെച്ചാണ് പോത്തിന്റെ ആക്രമണം ഉണ്ടായത്. സ്ഥലത്ത് മേഞ്ഞ് നടന്നിരുന്ന രണ്ട് പോത്തുക്കൾ ആളുകൾക്കിടിയിലേക്ക് പാഞ്ഞ് വരികയായിരുന്നു. ഇതിൽ ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികളെ ആക്രമിച്ചു.

ആക്രമണത്തിൽ ആറ് വയസുകാരിയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടി പരിക്കേൽപ്പിച്ചു. പിന്നാലെ ബന്ധുകളും വീട്ടുകാരുമെത്തിയാണ് ബഹളം വെച്ച് പോത്തിനെ ഓടിച്ചത്.

കടം കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തിരിച്ചു മേടിക്കാൻ ഇനി പാടുപെടും; നിർബന്ധിക്കുന്നതു പോലും കുറ്റകരം

ചെന്നൈ: ധനകാര്യസ്ഥാപനങ്ങളോ വ്യക്തികളോ കടം കൊടുത്ത തുക തിരികെ വാങ്ങിയെടുക്കാന്‍ വേണ്ടി സ്വകാര്യ ഏജന്‍സികള്‍ വഴി പ്രേരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ കുറ്റകരമാകുന്നു.

ഇത്തരം നടപടികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിച്ചേക്കാം. ഇതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊപ്പം ബയോ-മെഡിക്കല്‍ മാലിന്യം തള്ളുന്നതിനെതിരെയും കര്‍ശനമായ ഗുണ്ടാ നിയമം നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാർ ഒരുങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img