web analytics

അബുദാബിയിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബുദാബി: അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്‌സ് ബിനോയ് (17) ആണ് മരിച്ചത്.

അബുദാബി ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അലക്സ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.

വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിലാണ് അലക്സി റെ കുടുംബം താമസിക്കുന്നത്.

ഇതിന്റെ മൂന്നാം നിലയിൽ നിന്നാണ് അലക്‌സ് താഴേക്ക് വീണത്. എന്നാൽ മകൻ കെട്ടിടത്തിൽ നിന്ന് വീണത് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

വാച്ച്‌മാൻ വിളിക്കുമ്പോഴാണ് ബിനോയ് ഈ വിവരം അറിയുന്നത്. അതീവഗുരുതരമായി പരിക്കേറ്റ അലക്‌സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അലക്‌സിന്റെ മാതാപിതാക്കൾ ഏറെനാളായി യുഎഇയിലാണ് സ്ഥിരതാമസം.

മാതാവ് എൽസി അബുദാബിയിലെ ആശുപത്രിയിൽ നഴ്‌സാണ്. സഹോദരങ്ങൾ – ഡോ. രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്).

അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് തോട്ടറയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചർച്ചിൽ നടക്കും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img