ലീഡ്സിൽ മലയാളി വിദ്യാർത്ഥിനി കാറടിച്ച് മരിച്ച സംഭവത്തിൽ അമിത വേഗത്തിൽ കാറോടച്ച നേഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു.
ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്.
2023 ഫെബ്രുവരി 22 ന് നടന്ന
സംഭവത്തിൽ റോമീസ അഹമ്മദ് എന്ന 27കാരിക്ക് ലീഡ്സ് ക്രൗൺ കോടതി 9 വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. അമിത വേഗത്തിൽ വാഹനമോടിച്ചതാണ് മരണത്തിന് കാരണമായതെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും കോടതി കണ്ടെത്തി.
അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് പയോഗിച്ചിരുന്നതായും ഈ സംഭവത്തിനു ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തി എന്നും കോടതി കണ്ടെത്തിയിരുന്നു.
40 മൈൽ വേഗപരിധി ഉള്ള റോഡിൽ പക്ഷെ യുവതി കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു എന്നും കോടതി കണ്ടെത്തി. അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.









