web analytics

കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ; സംവിധായകൻ പോലീസ് പിടിയിൽ

കൊല്ലം: വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശംവെച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പളളിക്കൽ സ്വദേശി അനസ് സൈനുദ്ദീനാണ് പിടിയിലായത്.

കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇയാളുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. ഇതിൽ ബിരുദ സർട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീൻ.

അംലാദ് ജലീൽ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഇയാൾ അഭിനയിച്ചിട്ടുണ്ട്.

പിടിക്കുന്ന പാമ്പുകളെ തുറന്നു വിടുന്നില്ല; വിഷമെടുക്കൽ മാഫിയ പിടിമുറുക്കുന്നു

തിരുവനന്തപുരം: വീടുകളിൽ നിന്നടക്കം പിടിക്കുന്ന വിഷപ്പാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായി റിപ്പോർട്ട്. വനം ഇന്റലിജൻസും​ വിജിലൻസുമാണ് രഹസ്യ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

വിഷമെടുക്കുന്നതിന് വേണ്ടിയാണ് പാമ്പുകളെ കടത്തുന്നത്. എന്നാലിത് എവിടെ നടക്കുന്നു എന്ന വിവരം റിപ്പോർട്ടിലില്ല. പക്ഷെ ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.

ചില വനം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പാമ്പ് കടത്തൽ. പിടിക്കുന്ന പാമ്പുകളെ കുറിച്ച് സർപ്പ ആപ്പിലോ ജി.ഡി രജിസ്റ്ററിലോ രേഖപ്പെടുത്താതെയാണ് കൈമാറ്റം നടക്കുന്നത്. മുമ്പും ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

നേരത്തെ പാലോട് റേഞ്ചിലെ ഉദ്യോഗസ്ഥ പിടികൂടിയ വിഷപാമ്പുകളെ വനത്തിൽ തുറന്നുവിട്ടിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവയെ വിഷംകടത്ത് സംഘങ്ങൾക്ക് കൈമാറിയെന്ന് സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ഇന്റലിജൻസ് അന്ന് ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണം നടത്തിയ വനം വിജിലൻസും ആരോപണം ശരിവച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിൽ നിന്ന് പാമ്പ് കടത്തുകാരെ പിടികൂടി ടെറിട്ടോറിയൽ വിഭാഗത്തിന് കൈമാറിയെങ്കിലും പിന്നീട് തുടരന്വേഷണമുണ്ടായില്ല. സംഘത്തിന്റെ മുൻ ഇടപാടുകളൊഴിവാക്കി അന്വേഷണം പൂർത്തിയാക്കുകയായിരുന്നു.

രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനത്തോടെ കള്ളക്കടത്തുകാർ അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം. പാമ്പുകളെ പിടികൂടുമ്പോഴും തുറന്നു വിടുമ്പോഴും വിവരം സർപ്പ ആപ്പിലും ആർ.ആർ.ടി രജിസ്റ്ററിലും രേഖപ്പെടുത്തണമെന്നാണ് ചട്ടം.

പിടികൂടുന്ന സ്ഥലത്തിന്റെയും തുറന്നുവിടുന്ന ഇടത്തിന്റെയും ജി.പി.എസ് വിവരങ്ങളും രേഖപ്പെടുത്തണമെന്നുണ്ടെങ്കിലും പലപ്പോഴും പാലിക്കാറില്ല. വിദേശത്തേക്ക് കടത്തുന്ന ഇരുതലമൂരിക്ക് ആറ് ലക്ഷം മുതൽ 25 ലക്ഷം വരെ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളെ വിഷമെടുക്കാനാണ് കൈമാറുന്നത്. പാമ്പ് വിഷത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപയാണ് വില. ആന്റിവെനമടക്കമുള്ള മരുന്നുകളുടെ നിർമ്മാണത്തിനാണ് പാമ്പുവിഷം ഉപയോഗിക്കുന്നത്.

എന്നാൽ രാജ്യത്ത് പാമ്പുവിഷം ഉപയോഗിച്ചുള്ള മരുന്ന് ഉത്പാദനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതിനൽകുന്നില്ല. കള്ളക്കടത്ത് സംഘങ്ങളുടെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമാണെന്നും ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം; താരം വേഗത്തിൽ സുഖം പ്രാപിക്കുന്നു

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം; താരം വേഗത്തിൽ സുഖം പ്രാപിക്കുന്നു സിഡ്‌നി: ഓസ്ട്രേലിയയ്‌ക്കെതിരായ...

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ ഇസ്രായേൽ സൈനിക നീക്കം

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി:...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

Related Articles

Popular Categories

spot_imgspot_img