web analytics

ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം. പഹൽഗാമിലെ ഭീകരാക്രമണത്തിന് നയതന്ത്രതലത്തിൽ ഇന്ത്യ തിരിച്ചടി നൽകുന്നതിനിടെ ഹൈക്കമ്മിഷനിലെ ജീവനക്കാരിൽ ഒരാൾ കേക്കുമായി ഓഫീസിലേക്ക് വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ഓഫീസിന് മുന്നിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേക്കുമായി ഒരാൾ എത്തിയത്. എന്നാൽ എന്തിനാണ് കേക്ക് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇയാൾ മാധ്യങ്ങളോട് പറഞ്ഞില്ല.

ഹൈക്കമ്മിഷനിലെ ജീവനക്കാരനാണോ എന്ന് ചോദിച്ചപ്പോൾ അതിനും മറുപടി പറഞ്ഞില്ല. വേഗത്തിൽ ഓഫീസിലേക്ക് നടന്നു പോവുകയാണ് ചെയ്തത്.

പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം നടക്കുകയാണെന്ന് വിവരം പുറത്തു വന്നതോടെ പ്രതിഷേധവും കടുത്തു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ആഘോഷമാണോ അവിടെ നടക്കുന്നതെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.

എന്നാൽ പാക് ഹൈക്കമ്മിഷന്റെ സുരക്ഷാ പിൻവലിക്കാനുള്ള നടപടികളിലേക്ക് ഡൽഹി പോലീസ് കടന്നിട്ടുണ്ട്. ഇതിനിടയിലാണ് കേക്ക് വരുത്തിയുള്ള പ്രകോപനവും ഉണ്ടായിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img