web analytics

മലയത്ത് മാജിക്‌ സർക്കിളിന്റെ ലൈഫ് ടൈം ആച്ചീവ്മെന്റ് അവാർഡ് റോയ് കുട്ടനാടിന്

നിലമ്പൂർ: മലയത്ത് മാജിക്‌ സർക്കിളിന്റെ ഈ വർഷത്തെ ലൈഫ് ടൈം ആച്ചീവ്മെന്റ് അവാർഡിന് റോയ് കുട്ടനാട് അർഹനായി. നിലമ്പൂർ കനോലി ഇക്കൊ ടൂറിസം പാർക്കിൽ സംഘടിപ്പിച്ച മാന്ത്രിക മാമാങ്കം എന്ന പരിപാടിയിൽ സൂര്യ കൃഷ്ണ മൂർത്തി റോയ് കുട്ടനാടിന് നൽകി ആദരിച്ചു.

ചടങ്ങിൽ നിലംബൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ P. കാർത്തിക്, IFS അധ്യക്ഷത വഹിച്ചു. ഇംഗ്ലണ്ടിലെ കെയിബ്രിഡ്ജ് യൂണിവേഴ്സിറ്റി യിൽ നിന്നും മാജിക്കിൽ ബിരുദം നേടി കഴിഞ്ഞ 25 വർഷമായി UK യിലുടനീളം വിസ്മയ കാഴ്ച ഒരുക്കി റോയി കുട്ടനാട് മലയാളികളെ വിസ്മയിപ്പിക്കുന്നു.

കഴിഞ്ഞ 25 വർഷങ്ങളായി റോയി കുട്ടനാട് കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. കൗമാര പ്രായത്തിലുള്ള സ്കൂൾ കുട്ടികളെ നേർവഴിക്ക് തിരിച്ചു വിടുന്നതിനുവേണ്ടി മദ്യം, മയക്ക് മരുന്ന് തുടങ്ങിയ വിഷയങ്ങളിൽ അവയർനസ് മാജിക് ഷോ സൗജന്യമായി ചെയ്തുവരുന്നു.

ഇന്ത്യൻ മാജിക്കിന്റെ യശ്ശസ് ഉയർത്തുന്നതിന് വേണ്ടി, യു കെ യിൽ, ഭാരതത്തിൻ്റെ പാരമ്പര്യമുള്ള മാജിക്കുകൾ അവതരിപ്പിച്ചു വരുന്നു. കൂടാതെ കേരളത്തിലെ മജീഷ്യന്മാരുടെ സ്കിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാജിക് വർക്ഷോപ്പുകളും സംഘടിപ്പിക്കാറുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ എല്ലാം പരിഗണിച്ചുകൊണ്ട് മാജിക് രംഗത്തെ സമഗ്ര സംഭാവനക്കുള്ള അംഗീകാര മായിട്ടാണ് റോയ് കുട്ടനാടിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ചത്. പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം മജീഷ്യന്മാർ പങ്കെടുത്തു. ഇന്ത്യയുടെ തനതായ ജാലവിദ്യ രൂപങ്ങളായ ദ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് മിസ്റ്ററിയും ദ ഗ്രേറ്റ് ഇന്ത്യൻ മാങ്കോ ട്രീ മാജിക്കും ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു

തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ്...

സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്

ചെന്നൈ: ഐപിഎൽ പൂരത്തിന് തിരിതെളിയും മുൻപേ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന വാർത്തയുമായി...

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

Related Articles

Popular Categories

spot_imgspot_img