web analytics

അമ്മപ്പൊന്മാൻ ചത്തു; പൊത്തിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന

തിരുവനന്തപുരം: അമ്മപ്പൊന്മാൻ ചത്തതോടെ കെട്ടിടത്തിന്‍റെ മതിലിൻ്റെ പൊത്തിൽ കുടുങ്ങിയ പൊന്മാൻ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന.

പൊന്മാൻ ചത്തതോടെ പൊത്തിൽ നിന്നും ഇറങ്ങാൻ കഴിയാതിരുന്ന ചിറക് പോലും മുളയ്ക്കാത്ത കുഞ്ഞുങ്ങൾക്കാണ് അഗ്നിശമന സേന രക്ഷകരായത്.

ഒന്നര മീറ്ററോളം നീളമുള്ള പൊത്തിൽ നിന്ന് സാഹസികമായാണ് പൊന്മാൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി അഗ്നിശമന സേന പുറത്തെടുത്തത്.

കുറവൻകോണം – നന്തൻകോട് റൂട്ടിൽ സാന്തോൺ ലാറ്റക്സ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ കരിങ്കൽ ചുറ്റുമതിലിലെ പൊത്തിലാണ് രണ്ട് പൊൻ മാൻ കുഞ്ഞുങ്ങളുണ്ടായിരുന്നത്.

കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം കേട്ട ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചയോടെയാണ് തള്ളപ്പൊന്മാനെ പൊത്തിനു സമീപം ചത്ത നിലയിൽ കണ്ടെത്തിയത്.

തള്ളപൊൻമാൻ ചത്തതിനാൽ പുറത്തേക്ക് ഇറങ്ങാനാകാതെ കരയുകയായിരുന്നു കുഞ്ഞുങ്ങൾ. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ അഗ്നിശമന സേനയെ വിവരമറിയിച്ചു.

ഇതോടെ ഫയർഫോഴ്സസ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിലെത്തിയ സംഘം പരിക്കുകൾ കൂടാതെ പൊൻ മാൻക്കുഞ്ഞുങ്ങളെ പുറത്തെടുത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൈമാറി.

വിവരം അറിയിച്ചതിനെത്തുടർന്ന് ഇന്ന് അനിമൽ റസ്ക്യൂ സംഘം കുഞ്ഞുങ്ങളെ ഏറ്റെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു കൊച്ചി: നിരന്തരമായി...

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ് ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ...

Related Articles

Popular Categories

spot_imgspot_img