ലഹരിക്കടത്തിന് മറയായി ഒപ്പം കൂട്ടിയത് സ്വന്തം ഭാര്യയെ..! പക്ഷെ എന്നിട്ടും പണി പാളി; ഇടുക്കിയിൽ യുവാവ് പിടിയിലായത് ഇങ്ങനെ:

അടിമാലി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിൽ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ.
കിഴക്കമ്പലം പൂക്കാട്ടുകൂടി സ്വദേശി കുമ്മനം തറയിൽ ബിജു മാത്യു (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്നും ഭാര്യയോടൊപ്പം മൂന്നാർ പോകുകയായിരുന്നു യുവാവ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

ഇയാളുടെ ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. മൂന്നാറിൽ വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു രാസവസ്തുക്കൾ എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

75000 ത്തിനു തൊട്ടരികെ സ്വർണം; പവന് ഇന്ന് കൂടിയത് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,320 രൂപയായി ഉയർന്നു.

ഒരു ഗ്രാം സ്വർണത്തിന് 9,290 രൂപയുമാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 275 രൂപയാണ് കൂടിയത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കൂടി 9,015 രൂപയിലും പവന് 560 രൂപ കൂടി 72,120 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും ഇതുവരെയും അയവു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഏപ്രിലിലെ സ്വർണ വില ഒറ്റനോട്ടത്തിൽ

ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 11 – ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ
ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ
ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ
ഏപ്രിൽ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 19- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 20- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 21- ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 72,120 രൂപ
ഏപ്രിൽ 22- ഒരു പവൻ സ്വർണത്തിന് 2200 രൂപ ഉയർന്നു. വിപണി വില 74,320 രൂപ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

Related Articles

Popular Categories

spot_imgspot_img