web analytics

നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണ്; ക്രൂരമായ ട്രോളുകൾക്ക് ഇരയായി; വെളിപ്പെടുത്തലുമായി മാളവിക മോഹനൻ

തെന്നിന്ത്യൻ സിനിമകളുമായി തിരക്കിലാണ് നടി മാളവിക മോഹനൻ. തെന്നിന്ത്യൻ സിനിമകളിൽ നടിമാരെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് മാളവിക ഒരു അഭിമുഖത്തിൽ സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അവർ അഭിമുഖത്തിൽ പറയുന്നു.

ശരീരവടിവുകളുള്ള നടിമാരെയാണ് തെന്നിന്ത്യൻസ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. കരിയറിന്റെ തുടക്കത്തിൽ ക്രൂരമായ ട്രോളുകൾക്ക് ഇരയായെന്നും അവർ വെളിപ്പെടുത്തി.

വയർ ക്യാമറയിൽ പകർത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്നത് തനിക്ക് തികച്ചും പുതിയൊരു കാര്യമായി തോന്നിയെന്ന് മാളവിക പറഞ്ഞു. താൻ മുംബൈയിൽ വളർന്നതുകൊണ്ട് ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ, ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാറുണ്ട്. വയറിനോടുള്ള ഭ്രമം വളരെ യാഥാർത്ഥ്യമായ ഒന്നാണെന്നും മാളവിക വ്യക്തമാക്കി.

അഭിനയരംഗത്തേക്ക് വന്ന സമയത്ത് മെലിഞ്ഞിരിക്കുന്നതിന് താൻ എത്ര ക്രൂരമായി ട്രോൾ ചെയ്യപ്പെട്ടു എന്നും അവർ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

“ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് 21 വയസ്സായിരുന്നു പ്രായം. അന്ന് മെലിഞ്ഞതിന്റെ പേരിൽ ഞാൻ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടു. ഇരുപതുകളുടെ മധ്യത്തിലാണ് എന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്നത്.

അതോടെഞാൻ വളരെ മോശമായി ട്രോൾ ചെയ്യപ്പെട്ടു. അത് കഠിനമായിരുന്നു. അത് എന്നെ വല്ലാതെ ബാധിച്ചു. തോലും എല്ലും, പോയി കുറച്ച് തടി വെക്ക് എന്നൊക്കെ പറഞ്ഞു. കൂട്ടത്തിൽഅതിലും തരംതാണ ചില പ്രയോ​ഗങ്ങളുമുണ്ടായിരുന്നു.

എളുപ്പത്തിൽ സ്വാധീനിക്കപ്പെടാവുന്ന പ്രായത്തിൽ ഒരാളുടെ ശരീരത്തെക്കുറിച്ച് മോശം തോന്നലുണ്ടാക്കുന്നത് നല്ല കാര്യമല്ല. നിങ്ങൾ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും മാളവിക പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന സിനിമയാണ് മലയാളത്തിൽ മാളവിക ചെയ്യുന്നത്. തെലുങ്കിൽ പ്രഭാസിനൊപ്പം ‘ദി രാജാ സാബ്’, തമിഴിൽ കാർത്തിക്കൊപ്പം ‘സർദാർ 2’ എന്നീ സിനിമകളിലും മാളവിക എത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img