പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍…അടിമക്കണ്ണാകാന്‍ താന്‍ ഇല്ല; സൈബർ ഇടങ്ങളിൽ ഒളിയമ്പെയ്ത് എൻ. പ്രശാന്ത് ഐഎഎസ്

കൊച്ചി: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും എൻ പ്രശാന്ത് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്നും തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കൃഷി വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസ് തലത്തിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് നിലവില്‍ സസ്‌പെന്‍ഷനിലാണ്.

ഏപ്രില്‍ 16-ന് വൈകിട്ട് ഹിയറിങ്ങിന് ഹാജരാകാന്‍ എന്‍ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നും എന്‍ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്‍ പ്രശാന്തിന്റെ കുറിപ്പ്

ഓള്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി:പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം.

ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.

ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീര്‍ക്കാനില്ലാത്ത, തമിഴ്നാട്ടില്‍ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കള്‍ക്ക് ബാറില്ലാത്ത, പത്രക്കാര്‍ പോക്കറ്റിലില്ലാത്ത, ഡാന്‍സും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളില്ലാത്തവര്‍ക്ക് മാത്രമാണീ ക്ലാസ് ബാധകം.

പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നവര്‍ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട. ധര്‍മ്മോ രക്ഷതി രക്ഷതി രക്ഷിതഃ”

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

Related Articles

Popular Categories

spot_imgspot_img