web analytics

രാജകീയ ടീമായാലും രാജാവായാലും ഡ​ൽ​ഹിക്ക് പുല്ലാണ്, പുല്ല്; ക്യാ​പി​റ്റ​ൽ​സിന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജയം

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 18-ാം സീ​സ​ണി​ൽ അപരാജിത കു​തി​പ്പ് തു​ട​ർ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ഇ​ന്നലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു. സീ​സ​ണി​ലെ ഡ​ൽ​ഹി​യു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യ​മാ​ണി​ത്.

കെ. ​എ​ൽ. രാ​ഹു​ലി​ന്‍റെ​യും ട്രി​സ്റ്റ​ൺ സ്റ്റ​ബ്സി​ന്‍റെ​യും വെ​ടി​ക്കെ​ട്ടി​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഡ​ൽ​ഹി ജയം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 164 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഡ​ൽ​ഹി മ​റി​ക​ടക്കുകയായിരുന്നു.

93 റ​ൺ​സെ​ടു​ത്ത കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സാണ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യത്. 53 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഗംഭീര ഇ​ന്നിം​ഗ്സ്. സ്റ്റ​ബ്സ് 38 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 23 പ​ന്തി​ൽ നി​ന്നാ​ണ് സ്റ്റ​ബ്സ് 38 റ​ൺ​സെ​ടു​ത്ത​ത്.

ആ​ർ​സി​ബി​ക്ക് വേ​ണ്ടി ഭു​വ​നേ​ഷ്വ​ർ കു​മാ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തപ്പോൾ യ​ഷ് ദ​യാ​ലും സു​യാ​ഷ് ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 163 റ​ൺ​സാ​ണ് നേടിയത്. ഫി​ൽ സാ​ൾ​ട്ടി​ന്‍റെ​യും ടിം ​ഡേ​വി​ഡി​ന്‍റെ​യും മി​ക​വി​ലാ​ണ് ആ​ർ​സി​ബി മി​ക​ച്ച സ്കോ​റിലെത്തിയത്. 

സാ​ൾ​ട്ടും ഡേ​വി​ഡും 37 റ​ൺ​സ് വീ​ത​മാ​ണ് നേടിയ​ത്. നാ​യ​ക​ൻ ര​ജ​ത് പാ​ട്ടീ​ദാ​ർ 25 റ​ൺ​സെ​ടു​ത്തപ്പോൾ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി 22 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വും വി​പ്റ​ജ് നി​ഗ​മും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേടി. മോ​ഹി​ത് ശ​ർ​മ​യും മു​കേ​ഷ് കു​മാ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് എ​ട്ട് പോ​യി​ന്‍റാ​യി തലപ്പത്തെത്തി. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ തോ​ൽ​വി​യ​റി​യാ​ത്ത ഏ​ക ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

Other news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

തിരുവഞ്ചൂർ രാധാകൃഷ്ണന് സൈബർ ഭീഷണി; ആധാർ തട്ടിപ്പ് ആരോപിച്ച് വിർച്വൽ അറസ്റ്റ് നീക്കം

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന 'വിർച്വൽ അറസ്റ്റ്' തട്ടിപ്പുകാരുടെ വലയിൽ ഇത്തവണ...

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി

'അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്'; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി ചെന്നൈ:...

Related Articles

Popular Categories

spot_imgspot_img