web analytics

മമ്മൂട്ടിയെ ഇഷ്ടമല്ലെ, എന്നാൽ തീർച്ചയായും ഈ സിനിമ കാണണം; തീയറ്റർ വിട്ടിറങ്ങുമ്പോഴേക്കും മമ്മൂക്കയുടെ കട്ടഫാനായി മാറിയിരിക്കും; ബസൂക്ക റിവ്യൂ വായിക്കാം

മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് ഗംഭീര പ്രതികരണങ്ങൾ. ഫസ്റ്റ് ഹാഫിനും സെക്കൻഡ് ഹാഫിനും ഒരുപോലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ അവസാനത്തെ 30 മിനുറ്റ് വേറെ ലെവൽ ആണ്. സിനിമയുടെ ടൈറ്റിൽ കാർഡ് വരെ ആരാധകരെ ആവേശത്തിലാക്കുന്നതാണ്.

ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത് എന്നു പറയാം. മലയാളസിനിമയിൽ ഇതുവരെ നമ്മൾ കാണാത്ത ഗെയിമിംഗിന്റേതായ ഒരു ലോകം എക്സ്പ്ലോർ ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഏറ്റവും രസകരമായും ത്രില്ലിംഗായും തന്നെ ആ ലോകം ആവിഷ്കരിക്കുന്നതിൽ ബസൂക്ക വിജയിച്ചിട്ടുണ്ട്.

ബാംഗ്ലൂരിലേക്കുള്ള ഒരു ബസ് യാത്രയിൽ നിന്നാണ് കഥ ബസൂക്ക തുടങ്ങുന്നത്. ഹാക്കറും കട്ട ഗെയിമറുമായ സണ്ണി വർഗ്ഗീസ് (ഹക്കീം ഷാജഹാൻ) യാത്രയ്ക്കിടയിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുകയാണ്.

ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയുമൊക്കെ ഇരുവർക്കുമിടയിൽ പതിയെ ഒരു സൗഹൃദം രൂപപ്പെടുകയാണ്. പിന്നീടുള്ള തുടർയാത്രയിൽ തന്റെ സഹയാത്രികൻ കേവലമൊരു ചാർട്ടേർഡ് അക്കൗണ്ടന്റല്ലെന്ന കാര്യം സണ്ണി മനസ്സിലാക്കുന്നു. ഒരു അതീവ രഹസ്യ മിഷനുമായി എത്തിയ ഫോറൻസിക് എക്സ്പെർട്ട് ജോൺ സീസറാണ് (മമ്മൂട്ടി) കൂടെയിരിക്കുന്നതെന്നു സണ്ണി മനസ്സിലാക്കുകയാണ്.

കൊച്ചി നഗരത്തെ നടുക്കിയ ഒരു സീരിയൽ റോബറിയ്ക്കു പിന്നാലെയുള്ള അന്വേഷണമാണ്. ജോൺ സീസറും കൂട്ടുകാരനും കൊച്ചിൻ സിറ്റി എസിപിയുമായ ബെഞ്ചമിൻ ജോഷ്വായും (ഗൗതം വാസുദേവ് മേനോൻ ) ആണ് കേസ് അന്വേഷിക്കുന്നത്.

കുറ്റവാളികളെ കണ്ടെത്താൻ ജോൺ സീസറിനും ബെഞ്ചമിൻ ജോഷ്വായ്ക്കും സാധിക്കുമോ എന്ന ആകാംക്ഷയിൽ കൊരുത്തിട്ടാണ് ചിത്രം പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്നത്.

ബ്രില്ല്യന്റായി ഒരുക്കിയ ഒരു തിരക്കഥ തന്നെയാണ് ബസൂക്കയുടെ പ്ലസ് പോയന്റ്. ‘വളരെ പുതുമ തോന്നിയ കഥ ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു,’ എന്ന് ബസൂക്കയെ മമ്മൂട്ടി വിശേഷിപ്പിച്ചത് വെറുതെയല്ലെന്ന് സിനിമ കണ്ടാൽ മനസിലാകും.

മലയാളം സിനിമ കണ്ടുമടുത്ത ക്രൈം ത്രില്ലറുകളുടെ സ്ഥിരം പാറ്റേൺ അല്ല ബസൂക്ക., ട്രാക്ക് മാറ്റി പിടിച്ച ഡീനോ ഡെന്നീസ് തിരക്കഥാകൃത്ത് എന്ന രീതിയിൽ തന്റെ വരവ് രേഖപ്പെടുത്തുന്നുണ്ട് ബസൂക്കയിൽ.

നവാഗതരിൽ നിന്നും പ്രതിഭയുടെ സ്പാർക്ക് കണ്ടെത്തി സംവിധായകരെ പിക്ക് ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവ് മലയാളസിനിമയ്ക്ക് ഇത് പുതിയ അനുഭവമല്ല. ഇവിടെയും ആ ചരിത്രം ആവർത്തിക്കുകയാണ് ഡീനോ ഡെന്നീസിലൂടെ.

സിനിമയിൽ പല ഷെയ്ഡുകളുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ ജോൺ സീസർ. സാധാരണക്കാരനായും മിസ്റ്ററി മാനായും ഉന്മാദിയായുമൊക്കെ ഞൊടിയിടയിൽ വേഷപ്പകർച്ച നടത്തുന്നൊരു കഥാപാത്രം.

വളരെ സ്റ്റൈലിഷായാണ് ബസൂക്കയിലെ പല രംഗങ്ങളിലും മമ്മൂട്ടിയെത്തുന്നത് എന്നു പറയാം. മമ്മൂട്ടിയിലെ താരത്തെയും മമ്മൂട്ടിയെന്ന നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട് സംവിധായകനായ ഡീനോ ഡെന്നിസ്.

ഒരു മാസ് എന്റർടെയിനർ ചിത്രത്തിൽ പലപ്പോഴും മിസ്സാവുന്ന ആ എലമെന്റ് ഏറ്റവും മികച്ച രീതിയിൽ തന്നെ ബസൂക്ക സാധ്യമാക്കിയിരിക്കുന്നു.

സ്പോയിലർ ആവുമെന്നതിനാൽ, മമ്മൂട്ടിയുടെ ജോൺ സീസറിനെ പറ്റി കൂടുതൽ പറയാനാവില്ല. എങ്കിലും ഒന്നുമാത്രം പറയാം, ബസൂക്കയുടെ രണ്ടാം പകുതിയിലെ മമ്മൂട്ടിയുടെ താണ്ഡവം പ്രേക്ഷകരെ അമ്പരപ്പിക്കും.

ഇത്ര നാൾ കണ്ടിട്ടും ഇതുവരെ പ്രേക്ഷകർ കാണാത്തൊരു മമ്മൂട്ടിയെ, മമ്മൂട്ടി ഭാവങ്ങളെ, സ്വാഗിനെ ബസൂക്കയിൽ പ്രേക്ഷകർക്കു കാണാനാവും എന്ന് നിസംശയം പറയാം.

ബെഞ്ചമിൻ ജോഷ്വായായി എത്തിയ ഗൗതം വാസുദേവ് മേനോനും നിർണായകമായൊരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കരിയറിൽ സംവിധായകൻ എന്ന രീതിയിൽ ഗ്രാഫ് അൽപ്പം ഇടിഞ്ഞുനിൽക്കുമ്പോഴും നടനെന്ന രീതിയിൽ തന്റെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട് ഗൗതം വാസുദേവ് മേനോൻ. ഹക്കീം ഷാജഹാൻ്റെ സണ്ണി വർഗീസ് എന്ന കഥാപാത്രവും ചിത്രത്തെ ലൈവാക്കി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, ദിവ്യാ പിള്ള, ബാബു ആൻറണി, ഐശ്വര്യ മേനോൻ, ഷൈൻ ടോം ചാക്കോ, സുമിത് നേവൽ, ബിനു പപ്പു, മീനാക്ഷി രവീന്ദ്രൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, വസിഷ്ഠ് ഉമേഷ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടുപോവുന്നതിൽ നിമിഷിന്റെ ക്യാമറയ്ക്ക് വലിയ റോളുണ്ട് എന്ന് എടുത്തു പറയേണ്ട കാര്യമാണ്.

ബസൂക്കയുടെ പശ്ചാത്തലസംഗീതത്തെ പറ്റിയും ഒന്നും പറയാനില്ല, മൊത്തത്തിൽ ഒരു ഓളം തീർത്ത് ചിത്രത്തിന്റെ വൈബ് നിലനിർത്തി കൊണ്ടു പോവാൻ മ്യൂസിക് ഡയറക്ടറായ മിഥുൻ മുകുന്ദനു സാധിച്ചു.

ചിത്രത്തിന്റെ സംഗീതവും ഒർജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് മിഥുനാണ്. നിഷാദ് യൂസഫും പ്രവീൺ പ്രഭാകറുമാണ് ചിത്രത്തിന്റെ എഡിറ്റർമാർ. പലയിടത്തും ത്രില്ലിംഗായൊരു ഗെയിമിംഗ് പ്ലാറ്റ്‌ഫോമിന്റെ അന്തരീക്ഷം നിലനിർത്താൻ എഡിറ്റിംഗിനു സാധിച്ചു.

കടുത്ത വെല്ലുവിളികൾ നിറഞ്ഞ പല ലെവലുകളാണ് ​ഗെയിമുകളുടെ പ്രത്യേകത. ആദ്യത്തെ ലെവൽ ലളിതമായിരിക്കുമെങ്കിൽ പിന്നീടുള്ള ഓരോ ലെവലിലും വെല്ലുവിളികളുടെ കാഠിന്യം കൂടിവരും.

അങ്ങനെ എല്ലാ വെല്ലുവിളികളേയും തരണംചെയ്ത് ഏറ്റവും കാഠിന്യമേറിയ ലെവലും മറികടക്കുന്നയാളായിരിക്കും ജേതാവ്. ഒരു ​ഗെയിമിന്റെ ഈ സ്വഭാവമാണ് ബസൂക്ക എന്ന ചിത്രത്തിലും കാണാനാവുക.

പോലീസിനെ വട്ടംകറക്കുന്ന ഒരു കുറ്റവാളി, അയാൾ തീർക്കുന്ന കെണികളും വെല്ലുവിളികളും, പോലീസ് അതിനെ എങ്ങനെ നേരിടുന്നു എന്നെല്ലാമാണ് ബസൂക്കയിലുള്ളത്.

ബെഞ്ചമിൻ ജോഷ്വ നയിക്കുന്ന പോലീസ്സേന ഒരു വശത്ത്, മറുവശത്ത് ഇവർക്ക് തലവേദന സൃഷ്ടിക്കുന്ന മാരിയോ എന്ന കൊടുംകുറ്റവാളി. ഇവർക്കിടയിലേക്ക് വരുന്ന ജോൺ സീസർ എന്ന മറ്റൊരു കഥാപാത്രം.

ഈ മൂന്നുപേരെയും അത്യന്തം ത്രില്ലിങ്ങായ ഒരു വീഡിയോ ​ഗെയിമിലേക്കെന്നപോലെ ചേർത്തുവെയ്ക്കുകയാണ് സംവിധായകൻ ഡീനോ ചെയ്യുന്നത്.

ഈ കളിയിൽ ജോൺ സീസർ ​ഗെയിം കളിക്കുന്നയാളും പോലീസും മാരിയോയും ​ഗെയിമിലെ രണ്ട് ചേരികളുമാണ്. മറ്റൊരർത്ഥത്തിൽ മാരിയോയിലേക്കെത്താൻ പോലീസിനെ സഹായിക്കുകയാണ് ജോൺ സീസർ ചെയ്യുന്നതെന്ന് പറയാം.

പുതുമയുള്ള പ്ലോട്ട്, പ്രേക്ഷകരെ ഹുക്ക് ചെയ്തിടുന്ന കഥാമുഹൂർത്തങ്ങൾ, ഒരു ‘കള്ളനും പൊലീസും’ കളിയുടെ ത്രില്ലിംഗ് മൊമന്റുകൾ, ട്വിസ്റ്റുകൾ, മമ്മൂട്ടിയുടെ ഹൈ വോൾട്ടേജ് പ്രകടനം, സ്റ്റൈലിഷ് മേക്കിംഗ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കൊണ്ട് കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ബസൂക്ക എന്ന് തീർത്തും പറയാം. തിയേറ്ററിന്റെ ഓളത്തിൽ തന്നെ കാണേണ്ട ചിത്രം.

നിങ്ങളൊരു മമ്മൂട്ടി ആരാധകനല്ലെങ്കിൽ കൂടി, അഭിനയത്തോട് അടങ്ങാത്ത ‘ആർത്തി’ സൂക്ഷിക്കുന്ന, കഥാപാത്രത്തെ ആത്മാവിലാവാഹിച്ച് ‘അഴിഞ്ഞാടുന്ന’ ഒരു മമ്മൂട്ടിയെ കണ്ട് വിസ്മയത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയും നിങ്ങൾക്ക് തിയേറ്റർ വിട്ടിറങ്ങാനാവും എന്ന് പറയാം.

കഥാപാത്രങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ, അവരെ അവതരിപ്പിച്ചിരിക്കുന്ന രീതി, അവർ ഉപയോ​ഗിക്കുന്ന വാഹനങ്ങൾ, കുറ്റകൃത്യത്തിന്റെ രീതി തുടങ്ങിയവയിലെല്ലാം ​ഗെയിമുകളുമായി ബന്ധപ്പെടുത്തിയുള്ള എന്തെങ്കിലുമൊക്കെ ഘടകങ്ങൾ കൊണ്ടുവരാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ​​

ചില രം​ഗങ്ങളിൽ എടുത്തിരിക്കുന്ന ക്യാമറാ ഷോട്ടുകൾ പോലും ​ഗെയിമുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഒരു ​ഗെയിമിലെന്നപോലെ അടുത്തത് എന്തുവേണമെങ്കിലും സംഭവിക്കാം എന്ന പ്രതീതി കൊണ്ടുവരാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

താരപ്രകടനങ്ങളിൽ മമ്മൂട്ടിയിൽനിന്നുതന്നെ തുടങ്ങാം. സ്റ്റൈലിഷ്, മാസ് കഥാപാത്രങ്ങൾ ഇതിനുമുൻപും ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ ജോൺ സീസർ എന്ന കഥാപാത്രം വേറെ തന്നെയാണ്.

ഇതുപോലൊരു വേഷം മമ്മൂട്ടി ഇതിനുമുൻപ് ചെയ്തിട്ടില്ല എന്നതുതന്നെ അതിന് കാരണം. പൊതുവേ സ്റ്റൈലിഷ് മേക്കിങ് വരുന്ന സിനിമകളിൽ താരങ്ങൾക്കും അതിനനുസരിച്ചുള്ള പ്രകടനമാണ് സംവിധായകൻ ആ അഭിനേതാക്കൾക്ക് നൽകാറ്. എന്നാൽ ബസൂക്കയിലെ മമ്മൂട്ടിയുടെ കാര്യത്തിൽ ആ പതിവ് ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്.

സ്റ്റൈലിഷ് നായകസങ്കല്പങ്ങൾ തിരുത്തിക്കുറിക്കുന്നുണ്ട് ബസൂക്കയിലെ മമ്മൂട്ടി. പ്രാധാന്യമുള്ള വേഷത്തിൽ ​ഗൗതം മേനോനും മലയാളത്തിലെ മുഴുനീള വേഷം മികച്ചതാക്കിയിട്ടുണ്ടെന്ന് പറയാം.

ഹക്കീം ഷാജഹാനാണ് സിനിമയിൽ എടുത്തുപറയേണ്ട മറ്റൊരു താരം. ​ഗെയിമർ സണ്ണിയായി കയ്യടിയർഹിക്കുന്ന പ്രകടനംതന്നെ ഹക്കീം പുറത്തെടുത്തിട്ടുണ്ട്. സുമിത് നവാൽ, ഐശ്വരാ മേനോൻ, ബാബു ആന്റണി, സിദ്ധാർത്ഥ് ഭരതൻ, ഡിനു ഡെന്നീസ്, ഭാമ അരുൺ, ദിവ്യാ പിള്ള തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

മലയാളസിനിമ ഇതുവരെ കാണാത്തതരം ക്ലാസ്-മാസ്-സ്റ്റൈലിഷ് ചിത്രം കാണാനാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ ബസൂക്ക നിങ്ങൾക്കുള്ളതാണ്. തിയേറ്റർ കാഴ്ചയാണ് ബസൂക്ക.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

Related Articles

Popular Categories

spot_imgspot_img