web analytics

വീണ്ടും ദുഖവാർത്ത: യുകെ മലയാളിക്ക് അപ്രതീക്ഷിത വേർപാട്…! അന്തരിച്ചത് ഇരിങ്ങാലക്കുട സ്വദേശി: അടിക്കടിയുള്ള മരണത്തിൽ ആശങ്കയുയർത്തി മലയാളികൾ

ലണ്ടനിൽ മലയാളികളുടെ മരണ വാർത്തകൾ അവസാനിക്കുന്നില്ല. അടുത്തിടെ വർധിച്ചുവരുന്ന മരണങ്ങളിൽ മലയാളികൾ ആശങ്കയിൽ ആഴ്ന്നിരിക്കെ പുതിയൊരു മരണവാർത്ത കൂടി എത്തിയിരിക്കുകയാണ്.

ലണ്ടന്‍ മലയാളി ജോനാസ് ജോസഫ് ആണ് അപ്രതീക്ഷിതമായി വിട്ടു പിരിഞ്ഞിരിക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് അറിയുന്നത്. 52 വയസു മാത്രമായിരുന്നു പ്രായം.

ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് തൃശൂര്‍ ഇരിഞ്ഞാലക്കുടക്കാരയിലെ കോണിക്കര കുടുംബാംഗമായ ജോനാസ് ജോസഫ് ലണ്ടനിലെത്തിയത്. ഇവിടെ കുടുംബവുമൊത്തായിരുന്നു താമസം.

പുലര്‍ച്ചെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഉടനെ എമര്‍ജന്‍സി സര്‍വ്വീസിനെ അറിയിച്ച് ആംബുലന്‍സ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പാരാമെഡിക്കൽ സ്റ്റാഫ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

ഫിഞ്ച്‌ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്റ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമിനി എബ്രഹാമാണ് ഭാര്യ. മൂത്തമകന്‍ ജോഷ്വാ ജോനാസ് ഇയര്‍ 8 വിദ്യാര്‍ത്ഥിയും ഇളയ മകന്‍ അബ്രാം ഇയര്‍ 3 വിദ്യാര്‍ത്ഥിയുമാണ്.

ജോനാസ് ജോസഫിന്റെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ അഗാധ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img