ഇനി തിരിച്ചെത്താനുള്ളത് 6,970 കോ​ടി രൂ​പ മൂല്യമുള്ള 2000 രൂ​പ നോ​ട്ടു​ക​ൾ; കണക്കുകൾ പുറത്തുവിട്ട് ആ​ര്‍​ബി​ഐ

ന്യൂഡൽഹി: 2000 രൂ​പ നോ​ട്ടു​ക​ളി​ല്‍ 98.04 ശ​ത​മാ​ന​വും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു​വെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ര്‍​ബി​ഐ).98.04 percent of Rs 2000 notes returned

ഇ​നി 6,970 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് പൊ​തു ജ​ന​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള​തെ​ന്നും ആ​ര്‍​ബി​ഐ വ്യ​ക്ത​മാ​ക്കി.

2023 മെ​യ് 19നാ​ണ് 2000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച​ത്. 3.56 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 2000 രൂ​പ നോ​ട്ടു​ക​ളാ​ണ് അ​ന്ന് രാ​ജ്യ​ത്താ​കെ വി​നി​മ​യം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്.

2024 ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ത് 6,970 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. 2023 ഒ​ക്ടോ​ബ​ര്‍ ഏ​ഴ് വ​രെ 2000 രൂ​പ നോ​ട്ടു​ക​ള്‍ മാ​റ്റി വാ​ങ്ങാ​നും നി​ക്ഷേ​പി​ക്കാ​നു​മു​ള്ള സം​വി​ധാ​നം എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും ശാ​ഖ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫീ​സു​ക​ളി​ല്‍ ഇ​ത് മാ​റ്റാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. കൂ​ടാ​തെ, രാ​ജ്യ​ത്തെ ഏ​ത് പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​നെ​യും റി​സ​ര്‍​വ് ബാ​ങ്കി​ലേ​ക്ക് ഈ ​നോ​ട്ടു​ക​ള്‍ അ​യ​ക്കാം. ആ​ര്‍​ബി​ഐ ഇ​ഷ്യൂ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​താ​ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം തി​രി​ച്ച​യ​ക്കും.

അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ബേ​ലാ​പൂ​ര്‍, ഭോ​പ്പാ​ല്‍, ഭു​വ​നേ​ശ്വ​ര്‍, ച​ണ്ഡീ​ഗ​ഢ്, ചെ​ന്നൈ, ഗു​വാ​ഹ​ട്ടി, ഹൈ​ദ​ര​ബാ​ദ്, ജ​യ്പൂ​ര്‍, ജ​മ്മു, കാ​ണ്‍​പൂ​ര്‍, കൊ​ല്‍​ക്ക​ത്ത, ല​ഖ്‌​നൗ, മും​ബൈ, നാ​ഗ്പൂ​ര്‍, ന്യൂ ​ഡ​ല്‍​ഹി, പാ​റ്റ്‌​ന, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നോ​ട്ടു​ക​ള്‍ മാ​റ്റി വാ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന ആ​ര്‍​ബി​ഐ ഓ​ഫീ​സു​ക​ള്‍ ഉ​ള്ള​ത്.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

Related Articles

Popular Categories

spot_imgspot_img