web analytics

96,317.65​ ​കോ​ടി​ ​രൂ​പ​ ​മൂ​ല്യ​മു​ള്ള​ 10,523.15​ ​മെ​ഗാ​ഹെ​ർ​ട്സ് ​ത​രം​ഗ​ ​സാ​മ്രാ​ജ്യം ലേലത്തിന്; സ്വന്തമാക്കാനൊരുങ്ങി സ്വകാര്യ കമ്പനികൾ; സർക്കാർ നെറ്റ്വർക്ക് ഇപ്പോഴും തിരുനക്കര തന്നെ

കൊ​ച്ചി​:​ ​അ​തി​വേ​ഗ​ ​ഇ​ന്റ​ർ​നെ​റ്റ്,​ ​മൊ​ബൈ​ൽ​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ 5​ ​ജി​ ​സ്പെ​ക്ട്ര​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട​ ​ലേ​ലം​ ​ജൂ​ൺ​ ​ആ​റി​ന് ​തു​ട​ങ്ങും.​​ ​എ​ട്ടു​ ​ഹൈ​ഫ്രീ​ക്വ​ൻ​സി​ ​ബാ​ൻ​ഡു​ക​ളു​ടെ ലേലമാണ് തുടങ്ങുന്നത്.
റി​ല​യ​ൻ​സ് ​ജി​യോ,​ ​ഭാ​ര​തി​ ​എ​യ​ർ​ടെ​ൽ,​ ​വൊ​ഡാ​ഫോ​ൺ​ ​ഐ​ഡി​യ​ ​ക​മ്പ​നി​ക​ളാ​ണ് ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​

96,317.65​ ​കോ​ടി​ ​രൂ​പ​ ​മൂ​ല്യ​മു​ള്ള​ 10,523.15​ ​മെ​ഗാ​ഹെ​ർ​ട്സ് ​ത​രം​ഗ​ ​സാ​മ്രാ​ജ്യ​മാ​ണ് ​ടെ​ലി​കോം​വ​കു​പ്പ് ​ലേ​ലം​ ​ചെ​യ്യു​ന്ന​ത്.
2022​ൽ​ 5​ജി​യു​ടെ​ ​ആ​ദ്യ​ലേ​ല​ത്തി​ൽ​ 72,098​ ​മെ​ഗാ​ഹെ​ർ​ട്സ് ​വി​റ്റ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ 1.5​ ​ല​ക്ഷം​ ​കോ​ടി രൂപയാണ്​ ​സ​മാ​ഹ​രി​ച്ചത്. ഉ​യ​ർ​ന്ന​ ​മു​ത​ൽ​മു​ട​ക്കും​ ​ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ന്റെ​ ​പ​രി​മി​തി​ക​ളും​ ​കാ​ര​ണം​ ​മു​ഴു​വൻവാ​ങ്ങാ​ൻ ഇക്കുറി​ ​ക​മ്പ​നി​ക​ൾ​ ​ത​യ്യാ​റാ​യേ​ക്കി​ല്ല.​ ​ലൈ​സ​ൻ​സ് ​പു​തു​ക്കാ​നും​ ​ചി​ല​ ​ബാ​ൻ​ഡു​ക​ൾ​ ​മാ​ത്രം​ ​വാ​ങ്ങി​ 5​ജി​ ​സേ​വ​നം​ ​വ്യാ​പി​പ്പി​ക്കാ​നും​ ​മാ​ത്ര​മാ​കും​ ​ശ്ര​മി​ക്കു​ക.

900,​ 1800​ ​മെ​ഗാ​ഹെ​ർ​ട്സ് ​ലൈ​സ​ൻ​സ് ​പു​തു​ക്ക​ലി​ലും​ 2300​ ​ബാ​ൻ​ഡി​ലു​മാ​ണ് ഏറെ നെറ്റ് വർക്കുള്ള ​എ​യ​ർ​ടെ​ല്ലി​ന് ​നോ​ട്ടം.​ ​ഇ​തു​വ​ഴി​ ​ഒ​ഡീ​ഷ,​ ​ബീ​ഹാ​ർ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​(​ഈ​സ്റ്റ്),​ ​ജ​മ്മു​കാ​ശ്മീ​ർ,​ ​ബം​ഗാ​ൾ,​ ​അ​സാം​ ​മേ​ഖ​ല​ക​ളി​ൽ​ ​സേ​വ​നം​ ​തു​ട​രാ​നാ​കും.​ ​വൊ​ഡ​ഫോ​ൺ​ ​ബം​ഗാ​ൾ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ഈ​സ്റ്റ് ​മേ​ഖ​ല​യ്ക്കാ​യി​ ​പി​ടി​മു​റു​ക്കും.​ 2030​വ​രെ​ ​ആ​വ​ശ്യ​മാ​യ​ 5​ജി​ ​സ്പെ​ക്ട്രം​ ​കൈ​വ​ശ​മു​ള്ള​ ​ജി​യോ,​ 800​ ​മെ​ഗാ​ഹെ​ർ​ട്സ് ​അ​ധി​കം​ ​വാ​ങ്ങി​ ​ക​രു​തി​വ​യ്ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​യു.​പി.​എ​ ​ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ​ 2​ജി​ ​സ​പ്രെ​ക്ടം​ ​കും​ഭ​കോ​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സു​താ​ര്യ​മാ​യാ​ണ് ​ന​ട​പ​ടി​ക​ൾ.

ബി.​എ​സ്.​എ​ൻ.​എ​ൽ ആണെങ്കിൽ​ 4​ജി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തേ​യു​ള്ളൂ.​ 2025​ലാ​ണ് 5​ജി​ ​സ​ർ​വീ​സ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ 5​ജി​യി​ൽ​ ​താ​ത്പ​ര്യ​മു​ള്ള​ ​വ​രി​ക്കാ​ർ​ ​കൂ​ട്ട​ത്തോ​ടെ​ ​സ്വ​കാ​ര്യ​ദാ​താ​ക്ക​ളെ​ ​തേ​ടി​പ്പോ​യിരുന്നു.​ ​ഇ​തു​വ​രെ​ 1.8​ ​കോ​ടി​പ്പേ​‌​ർ​ ​വി​ട്ടു​പോ​യി.​ ​ശേ​ഷി​ക്കു​ന്ന​ത് 8.8​ ​കോ​ടി​ ​മാ​ത്രം.​ ​ആ​ത്മ​നി​ർ​ഭ​ർ​ ​ഭാ​ര​ത് ​പ​ദ്ധ​തി​യി​ൽ​ ​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം​ 4​ജി​ ​സേ​വ​ന​മെ​ത്തി​ക്കാ​ൻ​ ​ടാ​റ്റാ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യു​മാ​യി​ ​ക​രാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​ടി.​സി.​എ​സി​ന് ​മെ​ല്ലെ​പ്പോ​ക്കാ​ണെ​ന്ന് ​യൂ​ണി​യ​നു​ക​ൾ​ ​ആ​രോ​പി​ക്കു​ന്നു.
ലേ​ലം​ ​ചെ​യ്യു​ന്ന ബാ​ൻ​ഡു​കൾ
(​മെ​ഗാ​ ​ഹെ​ർ​ട്സി​ൽ)
800,​ 900,1800,​ 2100,​ 2300,​ 2500,​ 3300,​ 26​ ​ജി​ഗാ​ഹെ​ർ​ട്സ്5​ജി​യു​ടെ​ ​മേ​ൻമ
4​ജി​യെ​ക്കാ​ൾ​ 10​ ​മ​ട​ങ്ങ് ​വേ​ഗം.​ ​ഒ​രേ​സ​മ​യം​ ​ഡ​സ​ൻ​ക​ണ​ക്കി​ന് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ബ​ന്ധി​പ്പി​ക്കാം
സി​നി​മ​യ​ട​ക്കം​ ​ഞൊ​ടി​യി​ട​യി​ൽ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം

 

Read Also:ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: സ്വന്തം സുഹൃത്തിന്റെ മൃതദേഹം ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ...

തെലുങ്കും കീഴടക്കി അനശ്വര രാജൻ! ‘ചാമ്പ്യൻ’ ബോക്സ് ഓഫീസിൽ തരംഗമായി ഇനി ഒടിടിയിലേക്ക്;

മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് രാജകീയമായി...

ഇടുക്കിയിൽ പടുതാക്കുളം മരണങ്ങൾ തുടർക്കഥയാകുന്നു; വീണാൽ രക്ഷപെടാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം:

ഇടുക്കിയിൽ പടുതാക്കുളം മരണങ്ങൾ തുടർക്കഥയാകുന്നു ഇടുക്കിയിൽ വീണ്ടും പടുതാക്കുളത്തിൽ വീണ് യുവാവ്...

കത്രിക കണ്ണിനുള്ളിൽ കയറി; ചികിത്സാ പിഴവ് കവർന്നത് അഞ്ചുവയസുകാരിയുടെ കാഴ്ച! ഒടുവിൽ 10 ലക്ഷം പിഴ

കൽപ്പറ്റ: വയനാട് മുട്ടിൽ സ്വദേശിനിയായ അഞ്ചുവയസുകാരിക്ക് ചികിത്സാ പിഴവ് മൂലം കണ്ണ്...

പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്’; എം.എം. മണി

പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; എം.എം....

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ്

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ് കൊച്ചി: തിരുവനന്തപുരത്ത് നിന്ന്...

Related Articles

Popular Categories

spot_imgspot_img