അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തില്‍ നിന്ന് കയറ്റി അയച്ചു. ഒമ്ബതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്ബനികള്‍ ജോലിയില്‍ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്ബനിയില്‍ മധുര വിതണം നടത്തിയത്. തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്ബതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയച്ചതായാണ് വിവരം.
Also read: ഇ.ഡി റെയ്ഡിനു തൊട്ടുമുൻപ് മുങ്ങി ‘ഹൈറിച്ച്’ ദമ്പതികൾ; സംസ്ഥാനമെങ്ങും ജാഗ്രത നിർദേശം നൽകി പോലീസ്