കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തി.

ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതാവുന്നത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആ‍ർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇരുവരും എത്തിയത്.

മുറിയെടുക്കാനായാണ് യുവാവും പെൺകുട്ടിയും ലോഡ്ജിലെത്തിയതെങ്കിലും ഇരുവരും തിരിച്ചറിയൽ രേഖ നൽകാൻ തയ്യാറാകാത്തതിനാൽ റൂം നൽകിയിരുന്നില്ല.

ഇതിന് ശേഷമാണ് ലോഡ്ജ് ജീവനക്കാർ പെൺകുട്ടിയെ കാണാനില്ലെന്ന വാർത്ത ശ്രദ്ധിക്കുന്നത്. വാർത്തയിൽ കണ്ട പെൺകുട്ടിയാണ് ലോഡ്ജിൽ യുവാവിനൊപ്പം മുറിയെടുക്കാൻ എത്തിയതെന്ന് ഇവർ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് ഈവിവരം പൊലീസിനെ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

ബന്ധുവായ യുവാവിനൊപ്പമാണ് പെൺകുട്ടി ലോഡ്ജിൽ എത്തിയത്. താമരശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9ന് സ്കൂളിൽ പരീക്ഷയ്ക്കായി പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല.

പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിരുന്നു.

ഈ യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ പരാതി നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചോദ്യം ചെയ്യൽ; ഷൈൻ ഹാജരാകുമെന്ന് പിതാവ്

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ...

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിലാണ്...

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് ദാരുണാന്ത്യം: രണ്ടുപേർ യുകെയിൽ നിന്നുള്ളവർ

ഇറ്റലിയിൽ കേബിൾ കാർ അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ട്...

ഇടുക്കിയിൽ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ്...

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍...

Related Articles

Popular Categories

spot_imgspot_img