വിവാദങ്ങൾക്കും പരാതികൾക്കും ഇടയിലും വീട്ടിലെ വോട്ടിനു വൻ ഡിമാൻഡ്; അപേക്ഷിച്ചവരിൽ 81% പേരും വോട്ട് രേഖപ്പെടുത്തി, വോട്ടെടുപ്പ് ഏപ്രില്‍ 25 വരെ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ തന്നെ വോട്ട് രേഖപ്പെടുന്നതിനായുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് രേഖപ്പെടുത്താം.

പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളില്‍ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.

വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എന്‍.ഐ.സി തയ്യാറാക്കിയിട്ടുള്ള അവകാശം പോര്‍ട്ടലിലൂടെ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും. അതേസമയം വിവിധയിടങ്ങളിൽ വീട്ടിലെ വോട്ടുകളിൽ വ്യാപകമായി തിരിമറികൾ നടക്കുകയും ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

Read Also: ശാരീരിക അസ്വസ്ഥത; റാഞ്ചിയിലെ ഇന്ത്യ മുന്നണി റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

പാട്ട കൊട്ടിയും തീയിട്ടു വെളിച്ചമുണ്ടാക്കിയും മടുത്തു; കൂട്ടാമായെത്തിയത് 17 കാട്ടാനകൾ; വീഡിയോ കാണാം

പെരുമ്പാവൂർ: പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ബൈക്ക്...

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ ...

29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം

പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ...

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട്...

മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി

കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ...

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!