പ്ലസ്ടു വിദ്യാർഥിയോട് പക വീട്ടാനെത്തിയ സംഘം തട്ടിക്കൊണ്ട് പോയത് ഏഴാം ക്ലാസിൽ പഠിക്കുന്ന അനിയനെ; മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചവശനാക്കി തിരിച്ചയച്ചു

പത്തനംതിട്ട: അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചതായി പരാതി.

കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്. ഒരു സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചവശനാക്കി തിരിച്ചയച്ചതായാണ് പിതാവിന്റെ പരാതി.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പോലീസിന് നൽകിയ പരാതിയില്‍ പറയുന്നത്.

കുട്ടിയുടെ ജ്യേഷ്ഠനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് വന്നവരാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

മൂത്ത കുട്ടിയ്ക്ക് മറ്റ് വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം നിലനിന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.

ഏഴാം ക്ലാസുകാരന്‍ തിരികെ എത്തിയത് എഴുനേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

തുടര്‍ന്നാണ് കുട്ടി വിവരം വീട്ടില്‍ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിട്ടാത്തതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

Other news

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

Related Articles

Popular Categories

spot_imgspot_img