ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും 38 വർഷം വെറും തടവും 1,75,000 രൂപ പിഴയും ശിക്ഷ.
പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണം. 140 ദിവസംകൊണ്ട് വിചാരണയും പൂർത്തിയാക്കിയാണ് ശിക്ഷാ നടപടി. A 77-year-old man who took away a five-year-old girl and tortured him has been jailed for 38 years
എരുത്തേമ്പതി സ്വദേശി കെ.കെ. കന്തസ്വാമിയെയാണ് (77) ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണു വിധി പറഞ്ഞത്. 2023 ഡിസംബർ 26-നാണ് സംഭവം നടന്നത്.
നടുപ്പുണി ചെക്‌പോസ്റ്റ് വരാന്തയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തുകൊണ്ടുപോയി സമീപത്തുള്ള കുറ്റിക്കാട്ടിൽവെച്ച് പീഡിപ്പിക്കുകയും ശാരീരികക്ഷതം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദം.
കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വി. ജയപ്രകാശ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി 57 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുമതി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.