കെ.എസ്.ആർ.ടി.സി വാങ്ങിയത് വെറും ബ്രത്ത് അനലൈസറല്ല; ഏറെ പ്രത്യേകതകളുണ്ട്; ഒരെണ്ണത്തിന്റെ വിലയും പരിശോധനയിൽ കുടുങ്ങിയ ഡ്രൈവർമാരുടേയും കണക്കുകൾ ഇങ്ങനെ

അടുത്തിടെ ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറി‌ഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.

എന്നാൽ ഇത് പുതുതായി തുടങ്ങിയ പദ്ധതിയല്ലെന്നാണ് ​ഗതാ​ഗത വകുപ്പ് പറയുന്നത്. 2021 മുതലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2021 ജൂലൈ 21 മുതൽ ഈ വർഷം ജൂൺ 14 വരെ 319 ഉദ്യോ​ഗസ്ഥരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഇതിൽ 304 പേർ ഡ്യൂട്ടിക്കിടെ മദ്യപിച്ചവരാണ്. 15 പേർ മദ്യപിച്ച് വിശ്രമ മുറിയിൽ കിടക്കുന്നതിനിടയിലുമാണ് പിടിയിലായത്.

കെ.എസ്.ആർ.ടി.സി ​ഡ്രൈവർമാരെ അൺ ഫിറ്റാക്കാൻ ബ്രത്ത് അനലൈസർ വാങ്ങിയതിന് ചെലവായത് 760250 രൂപ. ഈ വർഷം 20 ബ്രത്ത് അനലൈസർ ആണ് വാങ്ങിയത്. ഒരെണ്ണത്തിന് 38012 രൂപയാണ് വില. പ്രിന്റർ, ജിപി,എസ്, കാമറ തുടങ്ങിയവയോടു കൂടിയ ബ്രത്ത് അനലൈസറാണ് കെ.എസ്.ആർ.ടിസി വാങ്ങിയതെന്ന് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

Related Articles

Popular Categories

spot_imgspot_img