മദ്യലഹരിയില്‍ 75കാരനായ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ; ആക്രമണം അമ്മയ്ക്കും സഹോദരനും മുന്നിൽവെച്ച്
ആലപ്പുഴ: ചേര്‍ത്തലയില്‍ 75കാരനായ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ. ചേര്‍ത്തല പുതിയകാവ് സ്വദേശി ചന്ദ്രനാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ ഇളയ മകന്‍ അഖിലാണ് മദ്യലഹരിയില്‍ ആക്രമണം നടത്തിയത്.
മർദന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിക്കുന്നതും തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം നടത്തിയത്.
സഹോദരനാണ് മർദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. മാപ്പ് പറഞ്ഞശേഷമായിരുന്നു ആക്രമണം നിര്‍ത്തിയത്.
അമിതമായി ലഹരി ഉപയോഗിച്ചതോടെ വിജിൽ മരിച്ചു മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്ന് സുഹൃത്തുക്കൾ
കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ വിജില്‍ എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. സുഹൃത്തിന്റെ വീട്ടിൽ വെച്ച് വിജിൽ അമിതമായ അളവിൽ ലഹരി ഉപയോഗിച്ചെന്നും തുടർന്ന് പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ട യുവാവിന്റെ മൃതദേഹം തങ്ങള്‍ ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.
നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് എലത്തൂര്‍ പോലീസ് ഇരുവർക്കുമെതിരെ കസെടുത്തു.
പോലീസിന് നൽകിയ മൊഴി പ്രകാരം, സുഹൃത്തുക്കളായ നിഖിലും ദീപേഷും ചേർന്നാണ് സംഭവം നടത്തിയത്ത്. സുഹൃത്തിന്റെ വീട്ടിൽ ലഹരി ഉപയോഗത്തിനിടെ വിജിൽ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുകയും, തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തുവെന്നാണ് വിവരം. മരണ വിവരം പുറത്ത് വരാതിരിക്കാനാണ് മൃതദേഹം ചതുപ്പിൽ താഴ്ത്തിയതെന്നും പ്രതികൾ സമ്മതിച്ചു.
2019 മാർച്ച് 24-നാണ് സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിനെ അന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലും യുവാവിന്റെ സ്ഥിതിവിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ, പോലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്ന് ലഭിച്ച ഫോൺ ടവർ ലൊക്കേഷൻ വിവരങ്ങളാണ് കേസിൽ നിർണായക സൂചനയായത്. വിജിലും പ്രതിയായ നിഖിലും ഒരേ സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഖിലിനെ വീണ്ടും ചോദ്യം ചെയ്തതും, തുടർന്ന് പ്രതികൾ സത്യം വെളിപ്പെടുത്തുന്നതും.
Summary: In Cherthala, a 75-year-old man named Chandran was brutally assaulted by his younger son Akhil, reportedly under the influence of alcohol.