സെക്യൂരിറ്റി ജോലിക്കായി ഏജന്റിന് കൈമാറിയത് 7 ലക്ഷം; 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയച്ചു;റഷ്യയിലെ യുദ്ധമുഖത്ത് തട്ടിപ്പിനിരയായി പെട്ടു പോയത് 150ഓളം ഇന്ത്യക്കാർ

തിരുവനന്തപുരം:  തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയതിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ്റെ  വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. മനുഷ്യക്കടത്തിന് ഇരയായ നൂറ്റമ്പതോളം ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമുഖത്തുണ്ടെന്ന് വെളിപ്പെടുത്തൽ.

ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ തിരിച്ചെത്തിയ പ്രിൻസ് സെബാസ്റ്റ്യൻ സിബിഐ സംഘത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രി 12.45 ഓടെയാണ് ഇദ്ദേഹം വിമാനമാർ​ഗം നാട്ടിലേക്ക് തിരിച്ചെത്തിയത്.

സെക്യൂരിറ്റി ജോലിക്കായി 7 ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിന് കൈമാറിയതെന്ന് പ്രിൻസ് പറഞ്ഞു. 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു. റഷ്യയിലെ യുദ്ധമുഖത്ത് 150ഓളം ഇന്ത്യക്കാരുണ്ടെന്നും പ്രിൻസ് പറഞ്ഞു. പ്രിൻസ് ഉൾപ്പെടെ മൂന്നുപേരെയാണ് സെക്യൂരിറ്റി ജോലി എന്ന വ്യാജേന റഷ്യൻ കൂലിപട്ടാളത്തിലേക്ക് കൊണ്ടുപോയത്.

സെക്യൂരിറ്റി ജോലിക്കായി ഏഴുലക്ഷം രൂപ തുമ്പ സ്വദേശി പ്രിയന് കൈമാറിയെന്ന് പ്രിൻസ് പറഞ്ഞു. റഷ്യയിൽ സ്വീകരിക്കാനെത്തിയത് അലക്സ് എന്ന മലയാളിയായിരുന്നു. റഷ്യൻ ഭാഷയിലെ കരാറിൽ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ക്യാംപിലേക്ക് കൊണ്ടുപോയത്. 23 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധത്തിനയച്ചു. ആദ്യദിനം തന്നെ വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റു. ഭൂമിക്കടിയിലൂടെയുള്ള തുരങ്കം വഴിയാണ് രക്ഷപ്പെട്ടത്. പിന്നീട് സൈനിക ആശുപത്രിയിൽ ചികിത്സ നൽകി. അപകടം നടക്കുമ്പോൾ വിനീതും കൂടെയുണ്ടായിരുന്നു. ഇവിടെ യുദ്ധ മുഖത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം ഇന്ത്യാക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല… ‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്നും ഇറക്കി വിട്ടു

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലായ...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

Related Articles

Popular Categories

spot_imgspot_img