ഹിമാചൽപ്രദേശിൽ അയോഗ്യരാക്കപ്പെട്ട 6 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ദില്ലി ബിജെപി ആസ്ഥാനത്തെത്തിയ എംഎൽഎമാർക്ക് ബിജെപി അംഗത്വം നൽകി. ഇന്നലെ രാജിവെച്ച മൂന്ന് എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ദുർബലമാക്കുന്ന നടപടിയുടെ അവസാനത്തെ നീക്കമാണ് ഇത് എന്ന് അനുമാനിക്കാം.
ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ആണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം എടുത്തത്.
വിപ്പ് ലംഘിച്ചതിനെ തുടർന്നാണ് സ്പീക്കർ 6 കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. ഇതിനെതിരെ എംഎൽഎമാർ സുപ്രീംകോടതിയിൽ പോയെങ്കിലും കോടതി സ്പീക്കറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. ഇത് തുടർന്ന് ഇന്നലെ മൂന്നു സ്വതന്ത്ര എംഎൽഎമാർ സ്പീക്കർക്ക് രാജ്യക്കത്ത് കൈമാറിയിരുന്നു. പിന്നാലെയാണ് ഈ ഒമ്പത് എംഎൽഎമാരും ബിജെപിയിൽ ചേർന്നത്. ജൂൺ ഒന്നിന് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഈ അയോഗ്രാക്കപ്പെട്ട എംഎൽഎമാരുടെ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനായി കോൺഗ്രസ് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നിലവിൽ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 34 ആണ്. ബിജെപിക്ക് 24 എംഎൽഎമാരും. ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോലെ അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആറ് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിൽ എങ്കിലും വിജയം കണ്ടെങ്കിൽ മാത്രമേ കോൺഗ്രസിന് സ്വസ്ഥമായ ഭരണം ഉണ്ടാക്കാൻ സാധിക്കു. നിലവിലെ സാഹചര്യത്തിൽ അത് കടുത്ത അഗ്നി പരീക്ഷ ആയിരിക്കും. ഗ്രൂപ്പ് പോലെ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് ഈ ആറ് മണ്ഡലങ്ങളിലും വ്യക്തമായ മുൻതൂക്കം ഇപ്പോൾതന്നെയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലെ ഏക കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ അക്ഷരാർത്ഥത്തിൽ അഗ്നിപരീക്ഷയാണ് കോൺഗ്രസ് നേരിടാൻ പോകുന്നത്.
Read Also: അപൂർവ്വങ്ങളിൽ അപൂർവ്വമായ നീക്കം: രാഷ്‌ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ കേരളത്തിന്റെ ഹര്‍ജി !