അത്യാധുനിക സൗകര്യമുള്ള ലോകത്തിലെ ആദ്യ 5G ഇ-ബൈക്ക് ദുബൈയിൽ ലോഞ്ച് ചെയ്തു. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടുന്ന ബൈക്കിന് 45 കിലോമീറ്റർ വരെ സ്പീഡ് ലഭിയ്ക്കും. ബൈക്കിൽ വീഡിയോകോളുകൾ വിളിയ്ക്കാനും സ്വീകരിയ്ക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിയ്ക്കും. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിയ്ക്കുന്ന ഇ-ബൈക്കിൽ ഘടിപ്പിച്ചിരിയ്ക്കുന്ന 64 എം.പി. ക്യാമറ ചുറ്റുവട്ടത്തുള്ള കാഴ്ച്ചകൾ പകർത്തും. ഫ്രണ്ട് ഡിസ്‌പ്ലേയിലുള്ള എട്ട് എം.പി.ക്യാമറ ഉപയോഗിച്ച് വീഡിയോകോളുകൾ വിളിക്കാം. ഏഴു ഇഞ്ച് വലിപ്പമുള്ള ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിയ്ക്കാൻ കഴിയുന്ന ഡിസ്‌പ്ലേയും ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററി കപ്പാസിറ്റി , സ്പീഡ്, ജി.പി.എസ്, മറ്റു കാര്യങ്ങൾക്ക് ഡിസ്‌പ്ലേ ഉപയോഗിക്കാം.
കൂട്ടിയിടി ഒഴിവാക്കാനും ചുറ്റുമുള്ള വസ്തുക്കളെ തിരിചച്ചറിയുന്നതിനും സെൻസറുകളും ക്യാമറകളും ഉപയോഗിച്ചിട്ടുണ്ട്. ഓർബിക് കമ്പനിയാണ് ബൈക്ക് ലോഞ്ച് ചെയ്തത്. യു.എ.ഇ.യ്ക്ക് പിന്നാലെ പശ്ചിമേഷ്യയിലും , യൂറോപ്പിലും ബൈക്ക് എത്തും