കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ.
പത്തുവയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. വീട്ടിനുള്ളിലെ കിടപ്പു മുറിയിൽ വെച്ച് 2024 മുതല്‍ പീഡിപ്പിച്ച സഫറുദ്ദീന്‍ (57) ആണ് പൊലീസിന്‍റെ പിടിയിലായത്.
പീഡനത്തിന് ഇരയായ പെൺകുട്ടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയിൽ.
മുല്ലശ്ശേരി സ്വദേശി ഹരികൃഷ്ണന്‍ (31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ വയനാട് മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹരികൃഷ്ണന്‍ കുടുങ്ങിയത്.
ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കാര്‍ പൊലീസ് തടയുകയായിരുന്നു.
ഇയാളുടെ പാൻസിൻ്റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എംഡിഎംഎയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്