വിദേശ ജയിലുകളിൽ തൂക്കുകയർ കാത്ത് 51 ഇന്ത്യക്കാർ; കൂടുതൽ യു.എ.ഇയിൽ

മനാമ : വിദേശ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത് 51 ഇന്ത്യക്കാർ. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലാണ്. അതിൽതന്നെ യുഎഇയിലാണ് ഏറ്റവും അധികം, 26 പേർ.

ഫെബ്രുവരി 13ന് കേന്ദ്ര വിദേശ മന്ത്രി കീർത്തിവർധൻ സിങ്‌ പാർലമെന്റിൽ നൽകിയ മറുപടി പ്രകാരം സൗദിയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷകാത്ത് കഴിയുന്നുണ്ട്.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ, മാപ്പ് നൽകിയിട്ടും വധക്കേസിൽ തീരുമാനമാകാതെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്‌ സ്വദേശി അബ്ദുൾ റഹീം എന്നിവരുടെ മോചനത്തിനായി ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28ന് കണ്ണൂർ സ്വദേശികളായ തയ്യിൽ സ്വദേശി പെരുംതട്ട വളപ്പിൽ മുരീളധരൻ (43), തലശ്ശേരി നെട്ടൂർ സ്വദേശി മുഹമ്മദ് റിനാഷ്(29), ഫെബ്രുവരി 15ന് യുപി സ്വദേശിനി ഷെഹ്‌സാദി ഖാൻ (33) എന്നിവരുടെ വധ ശിക്ഷ വിദേശത്ത് നടപ്പാക്കിയിരുന്നു.

വിദേശ ജയിലുകളിൽ വിചാരണ തടവുകാർ ഉൾപ്പെടെ 10,152 ഇന്ത്യക്കാരുണ്ട്. സൗദിയിലും (2,633), യുഎഇയിലു(2,518)മാണ്‌ കൂടുതൽ.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img