50 വയസ്സുകാരിയെ 24 മണിക്കൂറിനിടെ രണ്ടുതവണ കൂട്ടബലാൽസംഗത്തിനിരയാക്കി
ഗുജറാത്ത്: 50 വയസ്സുകാരിയെ മാത്രം 24 മണിക്കൂറിനിടെ രണ്ടു തവണ കൂട്ടബലാൽസംഗത്തിനിരയാക്കി.
ഗിർ സോമനാഥ് ജില്ലയിലെ തീരദേശ പട്ടണമായ ഉനയിൽ ആണ് സംഭവം. സംഭവത്തിൽ മത്സ്യ തൊഴിലാളികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിന് ആസ്പദമായ സംഭവം കഴിഞ്ഞയാഴ്ചയാണ് നടന്നത്. സാധാരണ കൂലിപ്പണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്ന 50 വയസ്സുകാരിയെ രണ്ട് ബൈക്കിൽ എത്തിയ പ്രതികൾ ഗ്രാമത്തിൽ ഇറക്കിവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി.
തിരക്കേറിയ ട്രെയിനിൽ സീറ്റ് കിട്ടിയില്ല; പെപ്പർ സ്പ്രേ അടിച്ച് യുവതി
കുറച്ചു ദൂരം സഞ്ചരിച്ചശേഷം അവർ സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കിയെന്നാണ് പൊലീസ് വിശദീകരണം.
ശേഷം പ്രതികളിൽ ഒരാൾ സ്ത്രീയെ വീട്ടിലും ബലാൽസംഗത്തിനിരയാക്കി. 24 മണിക്കൂറിനുള്ളിൽ ഇരുവരും വിവിധ സ്ഥലങ്ങളിൽ രണ്ടുതവണയാണ് 50 വയസ്സുകാരിയെ പീഡിപ്പിച്ചത്.
(50 വയസ്സുകാരിയെ 24 മണിക്കൂറിനിടെ രണ്ടുതവണ കൂട്ടബലാൽസംഗത്തിനിരയാക്കി)
സംഭവത്തെ കുറിച്ച് വെളിപ്പെടുത്താതിരിക്കാൻ ഭീഷണിപ്പെടുത്തിയിരുന്നു. കഠിനമായ വയറുവേദനകൾ തുടർന്നാണ് കുടുംബം സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ ബലാൽസംഗത്തിന് ഇരയായതിന്റെ വിവരം പുറത്തുവന്നു. ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
പൊലീസ് മത്സ്യ തൊഴിലാളികളായ മൂന്നുപേരയും കസ്റ്റഡിയിൽ എടുത്തു. ഇവർക്ക്തിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.