web analytics

പെൺകുട്ടിയുമായി സൗഹ്യദത്തിലുളള 50 കാരനെ കെണിയൊരുക്കി വിളിച്ചുവരുത്തി; ശേഷം….തിരുവല്ലത്ത് നടന്ന സിനിമാക്കഥയെ വെല്ലുന്ന സംഭവം…!

17 കാരിയുമായി സൗഹ്യദത്തിലുളള 50 കാരനെ കെണിയൊരുക്കി വിളിച്ചുവരുത്തി; ശേഷം….തിരുവല്ലത്ത് നടന്ന സിനിമാക്കഥ വെല്ലുന്ന സംഭവം…!

തിരുവല്ലത്ത് പതിനേഴുകാരിയുമായി സൗഹ്യദത്തിലായ 50 കാരനായ ആൺസുഹ്യത്തിനെ ബന്ധുവും സുഹ്യത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചവശനാക്കി.

തുടർന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളിൽ ഇടിച്ചും പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹിമിനെ(50) ആണ് പെൺകുട്ടിയുടെ ബന്ധുവും സുഹ്യത്തുക്കളും ചേർന്ന് മർദിച്ചത്. ഇയാളുടെ വലതു കൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ച് പൊട്ടിച്ചത്.

സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹ്യത്തുക്കളും പെൺകുട്ടിയുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യുവാക്കൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുളള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി റഹിമിന് പരിചയമുണ്ടായിരുന്നു. ഇയാൾ മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധുകണ്ടിരുന്നു.

തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തു. ഇതിനുശേഷം പെൺകുട്ടിയുമായി സൗഹ്യദത്തിലുളള റഹിമിന്റെ ഫോണിൽ സന്ദേശമയച്ച് ജഡ്ജിക്കുന്നിൽ വരാനായി ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഉച്ചയോടെ പെൺസുഹ്യത്തിനെ കാണുന്നതിനായി റഹിം ജഡ്ജിക്കുന്നില്ലെത്തി. ഈ സമയത്ത് പെൺകുട്ടിയും അവിടെയുണ്ടായിരുന്നു. തുടർന്ന് ഗ്രൗണ്ടിന് സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നുസുഹ്യത്തുക്കളുമെത്തി റഹീമുമായി സംസാരിച്ച് പെൺകുട്ടിയുമായുളള സൗഹ്യദത്തിൽ നിന്ന് പിൻമാറാൻ നിർബന്ധിച്ചു.

മറുപടിയില്ലാത്തതിനെ തുടർന്ന് യുവാക്കൾ റഹിമിനെ മർദിക്കുകയും കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിക്കുകയുമായിരുന്നു എന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ.പ്രദീപ് പറഞ്ഞു. റഹിമിനെ രാത്രിയോടെ സ്വകാര്യ ആശൂപത്രിയിലേക്ക് മാറ്റി.

റഹിമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.സംഭവത്തെക്കുറിച്ചുളള കൂടുതൽ കാര്യങ്ങൾക്കായി പെൺകുട്ടിയുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും എസ്.എച്ച്.ഒ. പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം ഫോട്ടോ എടുത്തതിൽ അപമാനമുണ്ട്; ഷഹനാസ്

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത രാജ്യം വിടാൻ സാധ്യതയെന്ന് സൂചന, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

Related Articles

Popular Categories

spot_imgspot_img