പോലീസ് സേനയ്ക്കിതെന്തുപറ്റി; ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 5 പോലീസുകാർ; അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കേരള പോലീസിൽ ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 5 പോലീസുകാർ.ആത്മധര്യത്തിനു പേരുകേട്ട സേനയിലാണ് അടുത്തിടെ അടിക്കടി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.(5 policemen committed suicide within a week)

ഒരാഴ്ചയ്ക്കിടെ അഞ്ച് പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണു പരാതിയിൽ പറയുന്നത്. വിഴിഞ്ഞം എസ്ഐ കുരുവിള ജോർജ്, വണ്ടൻമേട് സ്റ്റേഷൻ സിപിഒ എ.ജി.രതീഷ്, കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷനിലെ മധു, തൃശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ ക്യാംപിലെ ഡ്രൈവർ സുധീഷ് എന്നിവരാണു കഴിഞ്ഞയാഴ്ച ജീവനൊടുക്കിയതെന്ന് വാർത്തകൾ ഉദ്ധരിച്ച് മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.

പൊലീസ് സ്റ്റേഷന്റെ ഭരണം സിഐമാർ ഏറ്റെടുത്തതോടെയാണു പ്രശ്നം രൂക്ഷമായതെന്നാണ് പറയുന്നത്. എസ്ഐമാർ എസ്എച്ച്ഒമാർ ആയിരുന്നപ്പോൾ പൊലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അങ്ങിനെയല്ല എന്നാണ് പോലീസ് സേനയ്ക്കുള്ളിൽ തന്നെ ആരോപണമുയരുന്നത്.

പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡിഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു ചുമതല. ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരാതി പരിഗണിക്കും.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

Related Articles

Popular Categories

spot_imgspot_img