കൊച്ചി: എറണാകുളത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു. മുനമ്പം പള്ളിപുറത്താണ് സംഭവം. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് കൊലപാതകം നടത്തിയത്.
പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.
സ്കൂളിൽ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി; വിവാദമായി മുകേഷ് നായരുടെ എൻട്രി
തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് പോക്‌സോ കേസില്‍ പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ പങ്കെടുത്തത് വിവാദത്തിൽ. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് മുകേഷ് നായർ വിശിഷ്ടാതിഥി ആയി പങ്കെടുത്തത്. എന്നാൽ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.
പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറയുന്നു. എന്നാൽ മുകേഷ് നായർ വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്നുവെന്നു എന്നറിയിച്ചിട്ടുള്ള പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.