കൊല്ലത്ത് അടിഞ്ഞത് 34 കണ്ടെയ്നറുകൾ; ആലപ്പുഴയിൽ 2; കൂടുതലും കാലി

ആ​ല​പ്പു​ഴ​:​ കൊച്ചി പുറം​ക​ട​ലി​ൽ​ ​മു​ങ്ങി​യ​ ​ച​ര​ക്കു​ക​പ്പ​ലി​ലെ​ ​ക​ണ്ടെ​യ്ന​റു​ക​ളെ​പ്പ​റ്റി​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​ ​നി​ല​നി​ൽ​ക്കെ​ 34​ ​എ​ണ്ണം​ ​കൊ​ല്ല​ത്തും​ ​ര​ണ്ടെ​ണ്ണം​ ​ആ​ല​പ്പു​ഴ​യി​ലും​ ​അ​ടി​ഞ്ഞു.​ ഇതിൽ 25​ ​എ​ണ്ണ​വും​ ​കാ​ലി​യാ​ണ്.

കൊ​ല്ലം​ ​ചെ​റി​യ​ഴീ​ക്ക​ലി​നും​ ​മു​ണ്ട​യ്ക്ക​ൽ​ ​കാ​ക്ക​പ്പ​ത്തോ​പ്പി​നും​ ​ഇ​ട​യി​ലു​ള്ള​ ​തീ​ര​ത്താ​ണ് 34​ കണ്ടെയ്നറുകളും​ ​അ​ടി​ഞ്ഞ​ത്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​അ​ടി​ഞ്ഞ​ത് ​ആ​റാ​ട്ടു​പു​ഴ​ ​ത​റ​യി​ൽ​ക്ക​ട​വ് ​ഭാ​ഗ​ത്താണ്.​

​ എന്നാൽ ഇ​വ​യൊ​ന്നും​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​യ​ല്ലെ​ന്ന് ​ക​ണ്ടെ​യ്ന​ർ​ ​ന​മ്പ​രും​ ​കാ​ർ​ഗോ​യു​ടെ​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​ഷി​പ്പിം​ഗ് ​മാ​നി​ഫെ​സ്റ്റോ​യും​ ​ഒ​ത്തു​നോ​ക്കി​ ​സ്ഥി​രീ​ക​രി​ച്ചു.

തീരത്ത്അ​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ട​ഗ്ഗും​ ​മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​വ​ലി​ച്ച് ​കൊ​ല്ലം​ ​പോ​ർ​ട്ടി​ലെ​ ​യാ​ർ​ഡി​ൽ​ ​എ​ത്തി​ക്കും.​ ​

ഇതിൽ അ​ഞ്ച് ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ഒ​ഴി​കെ​ ​പു​ലി​മു​ട്ടി​ലും​ ​മ​റ്റും​ ​ത​ട്ടി​ ​ത​ക​ർ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​ഒ​ൻ​പ​തി​ൽ​ ​മാ​ത്ര​മാ​ണ് ​കാ​ർ​ഗോ​യു​ള്ള​ത്.​

ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​അ​ടി​ഞ്ഞ​ ​അ​ഞ്ച് ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​കാ​ര്യ​മാ​യ​ ​കേ​ടു​പാ​ടുകൾ പറ്റാ​ത്ത​തി​നാ​ൽ​ ​ഉ​ള്ളി​ൽ​ ​എ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ​

ത​ക​ർ​ന്ന​ ​ര​ണ്ടെ​ണ്ണ​ത്തി​ൽ​ ​ന്യൂ​സ് ​പ്രി​ന്റും​ ​ഗ്രീ​ൻ​ ​ടീ​യു​മാ​യി​രു​ന്നു, ​ചെ​റി​യ​ഴീ​ക്ക​ൽ​ ​തീ​ര​ക്ക​ട​ലി​ൽ​ ​ബാ​ൻ​ഡേ​ജ് ​ബ​ണ്ടി​ലു​ക​ൾ​ ​പൊ​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.​ ​

ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​അ​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ഒ​ഴു​കാ​തി​രി​ക്കാ​ൻ​ ​പൊ​ലീ​സും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​ചേ​ർ​ന്ന് ​വ​ടം​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​നി​റു​ത്തിയിരിക്കുകയാണ്. ​

ക​ട​ലി​ൽ​ ​ഒ​ഴു​കി​ന​ട​ക്കു​ന്ന​ കണ്ടെയ്നറുക ശ​ ​നാ​വി​ക​സേ​ന​യു​ടെ​ ​ഡോ​ണി​യ​ർ​ ​വി​മാ​നം​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ആ​റ് ​മ​ണി​യോ​ടെയാണ്​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ ​നി​ല​യി​ലു​ള്ള​ ​ര​ണ്ട് ​ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ​ആ​റാ​ട്ടു​പു​ഴ​യി​ൽ​ ​അ​ടി​ഞ്ഞ​ത്.​ ​

ക​സ്റ്റം​സ് ​പ​രി​ശോ​ധ​ന​യി​ൽ​ ​ബോ​ക്സു​ക​ൾ​ക്കു​ള്ളി​ൽ​ ​പ​ഞ്ഞി​ക്കെ​ട്ടു​ക​ളാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചിരുന്നു.​ ​ഒ​രു​ ​ക​ണ്ടെ​യ്ന​ർ​ ​ക​ട​ൽ​ഭി​ത്തി​യി​ൽ​ ​ത​ങ്ങി​നി​ന്നു.​ ​ര​ണ്ടാ​മ​ത്തേ​ത് ​ക​ട​ൽ​ഭി​ത്തി​യി​ലി​ടി​ച്ച്‌​ ​ത​ക​ർ​ന്ന്‌,​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ല​ടി​ഞ്ഞു.

ക​സ്റ്റം​സ്,​ ​കൂ​ടം​കു​ളം​ ​അ​ണ​വ​നി​ല​യ​ത്തി​ലു​ള്ള​ ​വി​ദ​ഗ്ദ്ധ​സം​ഘം,​ ​ഫാ​ക്ട​റീ​സ് ​ആ​ൻ​ഡ് ​ബോ​യി​ലേ​ഴ്സ് ​വ​കു​പ്പ്,​ ​പൊ​ല്യൂ​ഷ​ൻ​ ​ക​ൺ​ട്രോ​ൾ​ ​ബോ​ർ​ഡ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ്​ ​അ​ടി​യു​ന്ന​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​

എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നു​ള്ള​ ​സം​ഘ​വും​ ​ക്യാ​മ്പ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​അ​ടു​ത്തേ​ക്ക് ​ജ​ന​ങ്ങ​ൾ​ ​എ​ത്താ​തി​രി​ക്കാ​ൻ​ 200​ ​മീ​റ്റ​ർ​ ​പ​രി​ധി​യി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img