അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു. ബീഫ് കലർന്ന മട്ടൺ തിന്ന മുന്നൂറിലധികം പേർ ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചതിന് പുറമെ പൂജാദികർമ്മങ്ങളും ശുദ്ധികലശവും നടത്തിയതായാണ് റിപ്പോർട്ട്. ഒഡീഷയിലെ പുരി ജില്ലയിലെ ചന്ദൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭുവനേശ്വർ – പുരി നാഷണൽ ഹൈവേയിലുള്ള റസ്‌റ്റൊറന്റ് മട്ടൺ വിഭവങ്ങൾക്ക് വളരെ പ്രശസ്തമാണ്. ഈ മാസം ആറിന് ആട്ടിറച്ചി വ്യാപാരിയുടേതായി വന്ന വീഡിയോ സന്ദേശം നാട്ടുകാരെ ഞെട്ടിക്കുകയായിരുന്നു.

ആട്ടിറച്ചിയുടെ മറവിൽ താൻ ഈ ഹോട്ടലിൽ കൊടുക്കുന്ന മാംസത്തിൽ ബീഫ് കലർത്തി വിൽക്കാറുണ്ടെന്ന് ഗോ സംരക്ഷകർക്ക് മുമ്പിൽ തുറന്ന് പറയുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ നാടാകെ പരന്നത്തോടെ ഭക്ഷ്യ സുരക്ഷാ അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

റസ്റ്റൊറന്റ് ഉടമയെ ചോദ്യം ചെയ്തു. പിന്നീട്മാംസത്തിന്റെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചു. സംഭവം വിവാദമുണ്ടായതിനെ തുടർന്ന് കട പൂട്ടിച്ചു. അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാൻ പ്രദേശത്ത് പോലീസ് ബന്തവസ് ഏർപ്പെടുത്തി.

ബീഫ് തിന്ന സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ശുദ്ധികർമ്മങ്ങൾ നടത്താൻ ബീഫ് തിന്നവരോട് നിർദ്ദേശിക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന പൂജകളും പരിഹാരക്രിയ കളുമാണ് പൂജാരി വിധിച്ചത്.

ബീഫ് കഴിച്ചവർ തല മുണ്ഡനം ചെയ്യുന്നതിന് പുറമേ, പുണ്യസ്‌നാനം, ശുദ്ധികലശം, പുണ്യാഹം തളിക്കൽ, തുടങ്ങിയ കർമ്മങ്ങൾ അനുഷ്ടിച്ച് വരികയാണ്. ഇതു കൂടാതെ ഗോമൂത്രം കുടിക്കാനും പൂജാരി കല്പിച്ചിട്ടുണ്ട്.

ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണമെന്ന് ജില്ലാ ഭരണ കൂടം നിർദ്ദേശം നൽകി.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img