ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും ബംഗാളിൽ 30 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
എൻഡിഎ സംഖ്യം 400 സീറ്റ് കടക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019-ലേതിനു സമാനമായിരിക്കും തങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശിൽ 17-18 സീറ്റുകൾ നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിനു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
ഏക സിവിൽ കോഡ് എന്നത് ബിജെപിയുടെ അജൻഡയല്ല. അതു ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ അതു നടപ്പാക്കുമെന്നാണ് സങ്കൽപ്പ് പത്രയിൽ തങ്ങൾ പറയുന്നതെന്നും അമിത ഷാ പറഞ്ഞു.
Read More: പറന്നുകൊണ്ടിരുന്ന വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് ഭീഷണി; കണ്ണൂർ സ്വദേശി അറസ്റ്റിൽ
Read More: വൈശാഖ മാസം: ഗുരുവായൂർ ക്ഷേത്രത്തിന്റെ വരുമാനത്തിൽ വൻ വർധനവ്; കണക്ക് അറിയാം