കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തൃശൂർ മാള വരദനാട് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാത്രി 11നായിരുന്നു അപകടം. പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോൽക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്. ടിറ്റോയെ വീട്ടിൽ എത്തിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം. വീതികുറഞ്ഞ റോഡിനോടുചേർന്ന 50 അടിയോളം ആഴമുള്ള പാറമടക്കുളത്തിന്റെ കൈവരി തകർത്താണ് കാർ മറിഞ്ഞത്. അഗ്നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിന് ആഴക്കൂടുതല്‍ ഉള്ളതിനാല്‍ തിരച്ചിൽ നടത്താനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ചാലക്കുടിയിൽനിന്ന് സ്കൂബ സംഘമെത്തി മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
Also read: ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; മനംനിറഞ്ഞു ഭക്തർ