ബിബിസിക്കെതിരെ കടുത്ത നടപടി; കോടികൾ പിഴയിട്ട് ഇഡി

ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസിക്കെതിരെ കടുത്ത നടപടിയുമായി ഇഡി. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ബിബിസി വേൾഡ് സർവീസ് ഇന്ത്യ 3.44 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടി വരും. ഇതുകൂടാതെ ചട്ടലംഘനം നടന്ന 2021 മുതൽ കമ്പനിയുടെ ഡയറക്ടമാരായിരുന്ന മൂന്നുപേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ഇവർ ഓരോരുത്തരും 1.14 കോടി വീതം പിഴയൊടുക്കാനും ഉത്തരവിൽ പറയുന്നു.

സമീപകാലത്തെങ്ങും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു വിദേശ മാധ്യമ സ്ഥാപനത്തിനെതിരെ ഇത്ര കടുത്ത നടപടി ഉണ്ടായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് 2023 ജനുവരിയിൽ ബിബിസി സംപ്രേഷണം ചെയ്ത ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻ്ററി ഇന്ത്യയുടെ കടുത്ത എതിർപ്പിന് വഴിവച്ചതിന് തൊട്ടുപിന്നാലെ 2023 ഫെബ്രുവരിയിൽ ബിബിസി ഇന്ത്യയുടെ ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നു. ഇതിനു പിന്നാലെയാണ് ഇഡിയും ഇടപെടുന്നത്.

2021 ഒക്ടോബർ 15 മുതൽ ചട്ടലംഘനം നടക്കുകയാണെന്നും ഇത് മുതലുള്ള ഓരോ ദിവസവും 5000 രൂപ എന്ന കണക്കിൽ പിഴയൊടുക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇങ്ങനെയാണ് പിഴത്തുക മൂന്നര കോടിയോളം എത്തിയിരിക്കുന്നത്. ഈ കാലയളവിൽ ബിബിസി ഇന്ത്യയുടെ ചുമതലക്കാരായിരുന്ന ഗൈൽസ് ആൻ്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നിവരാണ് പിഴയൊടുക്കേണ്ട ഡയറക്ടർമാർ.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ചുവരിനും ലിഫ്റ്റിനുമിടയിൽ കുടുങ്ങി 6 വയസുകാരൻ; രക്ഷകനായി അ​ഗ്നിരക്ഷാ സേന

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശാന്തിന​ഗറിൽ അപ്പാർട്മെന്റിലാണ് ചുവരിനും ലിഫ്റ്റിനുമിടയിൽ ആറ് വയസ്സുകാരൻ കുടുങ്ങിയത്....

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

പാളത്തിന് കുറുകെ പോസ്റ്റ്, സംഭവം പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുൻപ്; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം: കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. റെയിൽ പാളത്തിന്...

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

കോഴിക്കോട്: വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ആണ്...

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കായികതാരം കെ എം ബീനമോളുടെ സഹോദരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. പന്നിയാർകുട്ടി...

Related Articles

Popular Categories

spot_imgspot_img