web analytics

ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് ഉരുണ്ട് വീണത് കൂറ്റൻ പാറക്കല്ല്; മുറിയിലിരുന്ന് പഠിക്കുകയായിരുന്ന വിദ്യാർഥിക്ക് പരുക്ക്

ഇടുക്കി: കല്ലാറിൽ വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റി.

പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ വട്ടിയാറിലാണ് വീടിനു മുകളിലേക്ക് പാറക്കല്ലുകള്‍ പതിച്ച് അപകടം സംഭവിച്ചത്. രാത്രിയിലാണ് സംഭവം നടന്നത്.

വീടിന് മുകള്‍ ഭാഗത്തെ ഏലത്തോട്ടത്തില്‍ നിന്നും വലിയ പാറക്കല്ല് ഉരുണ്ട് പാറേക്കാട്ടില്‍ അജീഷിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

സംഭവ സമയത്ത് വീട്ടില്‍ അജീഷും ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അപകടത്തില്‍ അനീഷിന്റെ മൂത്ത മകള്‍ അഞ്ജലിക്കാണ് പരിക്കേറ്റത്.

കൂറ്റൻ പാറ ഉരുണ്ടു വന്ന് പതിച്ചതിനെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായി തകര്‍ന്നു. കല്ല് വന്ന് പതിച്ച മുറിയിലിരുന്ന് പഠിക്കുകയായിരുന്നു അഞ്ജലി.

വീടിന്റെ ഇഷ്ടികയും മറ്റും കുട്ടിയുടെ ശരീരത്ത് പതിച്ചാണ് പരിക്ക് സംഭവിച്ചത്. ഉടന്‍ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.

അജീഷും ഭാര്യയും മറ്റ് കുട്ടികളും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. വീട്ട് ഉപകരണങ്ങളും നശിച്ചു. വീടിന്റെ കുറച്ച് ഭാഗം മാത്രമാണ് നിലം പതിക്കാതെ അവശേഷിക്കുന്നത്.

റവന്യു വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കല്ല് അടര്‍ന്ന് വന്ന ഭാഗത്ത് വേറെയും പാറക്കല്ലുകള്‍ അപകടാവസ്ഥ സൃഷ്ടിച്ച് നില്‍ക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ഇവ താഴേക്ക് പതിക്കുന്ന സ്ഥിതിയുണ്ടായാല്‍ അപകടത്തിന് ഇടവരുത്തും.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവരുടെ കുടുംബത്തിന് സ്കൂൾ അധികൃതരുടെ സഹായത്തോടെയാണ് ഷീറ്റ് മേഞ്ഞ വീട് ഒരുക്കിയിരുന്നത്. ആ വീടാണ് അപകടത്തിൽ പൂർണ്ണമായും നശിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ!

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ! മുംബൈ: മഹാരാഷ്ട്രയിലെ...

Related Articles

Popular Categories

spot_imgspot_img