web analytics

ഭൂമിക്കുള്ളിൽ മറ്റൊരു അത്ഭുത പ്രപഞ്ചം; പാറക്കെട്ടും വെള്ളച്ചാട്ടവും കണ്ടെത്തിയത് വനത്തിനുള്ളിൽ, ഗുഹയ്ക്കപ്പുറമെന്ത്? ആകാംക്ഷയോടെ ലോകം

മനോഹരമായ വെള്ളച്ചാട്ടം കാണാൻ മിക്കവർക്കും ഇഷ്ടമാണ്. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഇപ്പോഴിതാ ഭൂമിക്കുള്ളില്‍ വലിയൊരു വെള്ളച്ചാട്ടം കണ്ടെത്തിയിരിക്കുകയാണ് സഞ്ചാരികൾ. നിറയെ പാറകൾ നിറഞ്ഞ ഇടത്തിലാണ് അതിസുന്ദരമായ വെള്ളച്ചാട്ടത്തെ കണ്ടെത്തിയിരിക്കുന്നത്.

വനത്തിനുള്ളിലാണ് ഈ ഗുഹയും വെള്ളച്ചാട്ടവും ഒളിഞ്ഞിരിക്കുന്നത്. ഒരു സംഘം സഞ്ചാരികള്‍ ആണ് ഗുഹയിൽ ഇറങ്ങി വെള്ളച്ചാട്ടം കണ്ടെത്തിയത്. ഭൂമിക്ക് മുകളില്‍ നിന്ന് നോക്കിയാല്‍ വല്ല പന്നിയോ എലിയെ താമസിക്കുന്ന ഒരു ചെറിയ പൊത്ത് മാത്രമാണെന്ന് ഇത് തോന്നാം. എന്നാല്‍ ആ പൊത്തിനുള്ളിലേക്ക് ഇറങ്ങിയാല്‍ മറ്റൊരു ലോകമാണ് കാണാനാകുക. @lowrange_outdoors എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വെള്ളച്ചാട്ടത്തിന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

കുത്തനെയുള്ള ഗുഹയിലൂടെ നൂണ്ട് താഴെയെത്തുമ്പോള്‍ അതിവിശാലമായ ഒരു പ്രദേശത്ത് എത്തിയ പ്രതീതിയാണ്. വലിയ ഉയരത്തില്‍ നിന്നും വീഴുന്ന ചെറിയൊരു വെള്ളച്ചാട്ടവും ഇവിടെ കാണാം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 250 അടി താഴ്ചയിലാണ് ഈ വെള്ളച്ചാട്ടം വന്ന് വീഴുന്നത്. കാടിന് നടുവില്‍ ചെറിയൊരു ഗുഹയ്ക്കുള്ളിലെ അത്ഭുതപ്രപഞ്ചം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

സൂര്യപ്രകാരം കടക്കാത്ത ഗുഹയ്ക്കുള്ളിൽ സഞ്ചാരി അയാളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ടോര്‍ച്ചില്‍ നിന്നുള്ള വെളിച്ചത്തിലാണ് വീഡിയോ പകര്‍ത്തുന്നത്. ഗുഹയ്ക്കുള്ളില്‍ തെളിനീരില്‍ ശക്തമായ ജലപ്രവാഹവും കാണം. നൂറ്റാണ്ടുകളായി വെള്ളം ഒഴുകി രൂപപ്പെട്ട ചില പാറകളും ദൃശ്യമാണ്. ഒപ്പം പല്ലികളെ പോലെ തോന്നിക്കുന്ന ചില ചെറിയ ജീവികളെയും വീഡിയോയില്‍ കാണാം. അതേസമയം കൂടുതല്‍ താഴെക്കുള്ള യാത്ര അത്രയും ദുര്‍ഘടമായതിനാൽ ഗുഹയുടെ മറുഭാഗം കണ്ടെത്താന്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞില്ല.

രണ്ട് മാസം മുമ്പ് ഈ വീഡിയോയുടെ മുഴുവന്‍ ഭാഗവും ലോ റേഞ്ച് ഔട്ട്‌ഡോർ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചപ്പോള്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. എന്നാല്‍ ഭൂമിക്കടിയിലെ ഈ അത്ഭുത ലോകം എവിടെയാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വിഡിയോയിൽ പറയുന്നില്ല.

 

Read Also: ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യം അക്കൗണ്ട് തുറന്ന് ബിജെപി; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

Related Articles

Popular Categories

spot_imgspot_img