ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 24.6 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കട്ടപ്പന പോക്‌സോ കോടതി. ചക്കുപള്ളം പാമ്പുപാറ മേൽവാഴവീട് ഭാഗത്ത് വിജി ഭവനിൽ വിജയൻരാമൻ (കണ്ണൻ 55) നാണ് ശിക്ഷ ലഭിച്ചത്. (24.6 years rigorous imprisonment and fine for the accused who molested the girl)
പോക്‌സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45000 രൂപ പിഴയും, വിവിധ വകുപ്പുകളിലായി നാലു വർഷവും ആറു മാസത്തേയും കഠിന തടവിനും 5000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയകും.
2022 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി നിർബന്ധിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്ന് കുമളി എസ്.എച്ച്.ഒ. ആയിരുന്ന ജോബിൻ ആന്റണിയാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി. പ്രതിക്കെതിരെ മറ്റൊരു പോക്‌സൊ കേസിൽ വിചാരണ നടന്നു വരികയാണ്.